കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ബൈപാസ് വഴി 10 കെഎസ്ആർടിസി ബസ്... ദിവസവും 15 മിനിറ്റ‌് വ്യത്യാസത്തിൽ 50 സർവീസ്, കെഎസ്ആർടിസിക്ക് ആശ്വാസം!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ബൈപാസ് റോഡിലെ ആദ്യയാത്രയ‌്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തണമെന്ന ജനവികാരം ആയിരങ്ങളെ സാക്ഷിയാക്കി ആവേശപൂർവം നടപ്പായതിന്റെ പിറകെ ബൈപാസിൽ ആദ്യ സർവീസ് നടത്തി ആനവണ്ടിയും ജനാഭിലാഷം നിറവേറ്റി. ബുധനാഴ്ച തന്നെ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

<strong><br> 'കർണാടകയിലേക്ക് സ്വാഗതം...' ബിജെപി എംഎൽഎമാരെ കളിയാക്കി കർണാടക കോൺഗ്രസിന്റെ ട്വീറ്റ്</strong>
'കർണാടകയിലേക്ക് സ്വാഗതം...' ബിജെപി എംഎൽഎമാരെ കളിയാക്കി കർണാടക കോൺഗ്രസിന്റെ ട്വീറ്റ്

ചാത്തന്നൂർ, കരുനാഗപ്പള്ളി ഡിപ്പോകളിൽനിന്നായി 10 ബസാണ് ബൈപാസിൽ സർവീസ് നടത്തുന്നത്. ദിവസവും 15 മിനിറ്റ‌് വ്യത്യാസത്തിൽ 50 സർവീസ് നടത്താനാണ് പദ്ധതി. ചെയിൻ സർവീസ് സജീവമായിക്കഴിഞ്ഞാൽ കാർ, ബൈക്ക് യാത്രകൾ ഒഴിവാക്കി കെഎസ്ആർടിസിയെ ആശ്രയിക്കാമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

KSRTC

താങ്ങാനാകാത്ത ഇന്ധനവിലയിൽ കെഎസ്ആർടിസി സർവീസ് വലിയ ആശ്വാസമാകും. സർവീസ് തുടങ്ങിയ ബുധനാഴ്ച തന്നെ പല ബസുകളിലും വലിയ തിരക്ക‌് അനുഭവപ്പെട്ടു. കല്ലുംതാഴം, അയത്തിൽ ജങ‌്ഷനു കളിലെ സിഗ്നലുകളിൽ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് യാത്രയ‌്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

English summary
10 KSRTC bus through Kollam Bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X