കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് മത്സ്യവിൽപ്പനക്കാരന്റെ 4 ബന്ധുക്കൾക്ക് കൊവിഡ്, ഒരു പോലീസുകാരനും രോഗം

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തെലങ്കാനയിൽ നിന്നെത്തിയ ആളുമാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 9 പേര്‍ രോഗമുക്തി നേടി. ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ടയിലെ മത്സ്യവില്‍പ്പനക്കാരന്റെ ഭാര്യ, മകന്‍, രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏരൂർ ഐലറ സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂൺ 23 ന് ഹൈദ്രാബാദിൽ നിന്നും സ്വന്തം വാഹനത്തിൽ ഭാര്യയ്ക്കും മകനുമൊപ്പം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ ആരംഭിക്കുകയും ചെയ്തു.

covid

ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 33 വയസ്സുള്ള യുവതി. ജൂലൈ 6 ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച P 413 ബന്ധുവാണ്. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 9 വയസ്സുള്ള പെൺകുട്ടി. ജൂലൈ 6 ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച P 413 ന്റെ ബന്ധുവാണ്. ഗൃഹനിരീക്ഷണത്തി ലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 27 വയസുളള യുവാവ്. ജൂലൈ 6 ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച P 413 ന്റെ മകനാണ്. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 48 വയസുളള യുവതി. ജൂലൈ 6 ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച P 413 ന്റെ ഭാര്യയാണ്. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊറ്റങ്കര പെരുമ്പുഴ സ്വദേശിയായ 33 വയസുളള യുവാവ്. ജൂലൈ 6 ന് റിയാദിൽ നിന്നും 6E 9328 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. 21 E) തിരുവനന്തപുരത്തെത്തി അവിടെ സ്ഥാപന നിരീക്ഷത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ഇരവിപുരം സ്വദേശിയായ 42 വയസുളള പുരുഷൻ. സൗദി അറേബ്യയിൽ നിന്നും ഇന്ന് A11936 നമ്പർ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ കോവിഡ് പോസിറ്റീവായി കണ്ടെത്തുകയും തുടർന്ന് ആംബുലൻസിൽ പാരിപ്പളളി മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ ആരംഭിക്കുകയും ചെയ്തു. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ 39 വയസുളള യുവാവ്. സൗദി അറേബ്യയിൽ നിന്നും AI 19036 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. 33 C) ഇന്നലെ തിരുവനന്തപുരത്തെത്തി. ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായി കണ്ടെത്തി.

തഴവ മണപ്പളളി സ്വദേശിയായ 46 വയസുളള പുരുഷൻ. ജൂലൈ 25 ന് ഷാർജയിൽ നിന്നും G9 763932 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. 7D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കരുനാഗപ്പളളിയിലും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കരുനാഗപ്പളളി ചെറിയഴീക്കൽ സ്വദേശിയായ 34 വയസുളള യുവാവ്. സിവിൽ പോലീസ് ഓഫീസറാണ്. സഹപ്രവർത്തകനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 4 ന് നടത്തിയ സ്രവ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ പോസീറ്റീവായി കണ്ടെത്തി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. (പൊന്നാനി ക്ലസ്റ്റർ)

English summary
10 More Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X