കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കൊല്ലം:കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ സൗദിയില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.
അഞ്ചല്‍ താഴമേല്‍ സ്വദേശി(32), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(52), അഞ്ചല്‍ ഇടമുളയ്ക്കര്‍ സ്വദേശി(38), അഞ്ചല്‍ സ്വദേശിനി(38), ഏരൂര്‍ ഭാരതീപുരം സ്വദേശി(34)ഏരൂര്‍ ഭാരതീപുരം സ്വദേശി(30). ഏരൂര്‍ ഭാരതീപുരം സ്വദേശി(42), വിളക്കുടി കാര്യറ സ്വദേശി(53) എന്നിവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നെടുമ്പന സ്വദേശി(50), കരുനാഗപ്പള്ളി സ്വദേശി(37) എന്നിവര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. പുനലൂര്‍ എലിക്കാട് സ്വദേശി(24) കര്‍മണ്ണാടകയില്‍ നിന്നും എത്തിയതാണ്.
Recommended Video
അതേസമയം സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നത് 432 പേര്‍ക്ക്. ഇന്ന് 196 പേര്‍ രോഗമുക്തി നേടി. ഇന്ന് സംസ്ഥാനത്ത് ഉറവിടം അറിയാത്ത 37 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 4280 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 234 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇന്ന് പുതിതായി 14 പ്രദേശങ്ങളെ കൂടിയാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications