കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7 പേര്‍ വിദേശത്ത് നിന്നെത്തിയത്

Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്ത് അനുദിനം കൊവിഡ്-19 കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇന്ന് സംസ്ഥാനത്ത് 193 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 10 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് മുക്തി നേടിയത്.

corona

കരുനാഗപ്പളളി ആദിനാട് സ്വദേശിനിയായ 52 വയസുളള സ്ത്രീ, കൊല്ലം ചിതറ സ്വദേശിയായ 21 വയസുള്ള യുവാവ്. പത്തനാപുരം സ്വദേശിനിയായ 30 വയസുളള യുവതി, തെന്മല ഉറുകുന്ന് സ്വദേശിയായ 40 വയസുളള പുരുഷന്‍, കുളക്കട പുത്തൂര്‍ സ്വദേശിയായ 41 വയസുളള പുരുഷന്‍, മരുത്തടി കന്നിമേല്‍ചേരി സ്വദേശിയായ 24 വയസുളള യുവാവ്, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ 36 വയസുളള പുരുഷന്‍, ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍. പന്മന വടുതല സ്വദേശിയായ 36 വയസുളള യുവാവ്, ശൂരനാട് സ്വദേശിയായ 63 വയസുളള പുരുഷന്‍, പെരിനാട് മതിലില്‍ സ്വദേശിയായ 47 വയസുളള പുരുഷന്‍.

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 167 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെയുളള രോഗബാധയില്‍ ഇന്നും വര്‍ധനവുണ്ട് എന്നത് ആശങ്കാജനകമാണ്. ഇന്ന് 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്.

കൊല്ലം-11, ആലപ്പുഴ-15, തൃശൂര്‍- 14, കണ്ണൂര്‍- 11, എറണാകുളം- 25, തിരുവനന്തപുരം- 7, പാലക്കാട്- 8, കോട്ടയം- 6, കോഴിക്കോട-് 15, കാസര്‍കോട്- 6, പത്തനംതിട്ട- 26, ഇടുക്കി- 6, വയനാട്- 8 എന്നിങ്ങനെ ആണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍. കൊവിഡ് രോഗം ഭേദമായവരെ പെട്ടെന്ന് തന്നെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5622 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2252 പേരാണ് ചികിത്സയില്‍ ഉളളത്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിയ്‌ക്കൊപ്പം സ്വപ്‌ന സുരേഷ്; ചിത്രം പങ്കുവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ! മാറിപ്പോയതെന്ന്മുഖ്യമന്ത്രിയ്‌ക്കൊപ്പം സ്വപ്‌ന സുരേഷ്; ചിത്രം പങ്കുവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ! മാറിപ്പോയതെന്ന്

'ആകെ പ്രതീക്ഷ കെകെ ശൈലജയിലാണ്'; പാലത്തായി പീഡനകേസില്‍ ആശങ്ക പ്രകടിപ്പിച്ച് ശ്രീജ നെയ്യാറ്റിന്‍കര'ആകെ പ്രതീക്ഷ കെകെ ശൈലജയിലാണ്'; പാലത്തായി പീഡനകേസില്‍ ആശങ്ക പ്രകടിപ്പിച്ച് ശ്രീജ നെയ്യാറ്റിന്‍കര

English summary
11 More covid-19 Cases Reported in Kollam Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X