Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 10 പേര്‍ വിദേശത്ത് നിന്നെത്തിയത്

കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 6 പേരാണ് കൊവിഡ് മുക്തരായത്. ജില്ലയില്‍ ഇതുവരെ 427 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 177 പേരാണ് നിലവില്‍ ചികിത്സയില്‍ ഉളളത്. 10 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തെലങ്കാനയിൽ നിന്നെത്തിയ നിന്നെത്തിയ ആളുമാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ..

ഏരൂർ സ്വദേശിയായ 55 വയസുളള പുരുഷന്‍. ജൂലൈ 04 ന് സൗദി അറേബ്യയില്‍ നിന്നും AI 1930 നമ്പര്‍ ഫ്ലൈറ്റില്‍ കണ്ണൂരെത്തി. എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അന്ന് തന്നെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു.

കൊല്ലം വടക്കേവിള സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊല്ലം കോർപ്പറേഷനിൽ കാവനാട് സ്വദേശിയായ 62 വയസ്സുള്ള പുരുഷൻ. ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അവിടെ നിന്നും ആംബുലൻസിൽ സ്രവപരിശോധനയ്ക്ക് എത്തിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

covid

തലവൂർ സ്വദേശിയായ 26 വയസുളള യുവാവ്. ജൂലൈ 3 ന് കുവൈറ്റില്‍ നിന്നും
G 87232 ഫ്ലൈറ്റില്‍ (സീറ്റ് നം. 3D) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കല്ലുംതാഴം സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 18 ന് എത്യോപ്യയിൽ നിന്നും ET 8941 നമ്പർ ഫ്ലൈറ്റില്‍ ഡൽഹിയിലും അവിടെ നിന്നും എയർഇന്ത്യ A1512 നമ്പർ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കടപ്പാക്കട സ്വദേശിയായ 24 വയസുളള യുവാവ്. ജൂലൈ 4 ന് ഹൈദ്രാബാദിൽ നിന്നും കാറിൽ 2 പേരോടൊപ്പം കൊല്ലത്തെത്തുകയും ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. നിലമേൽ കണ്ണൻകോട് സ്വദേശിനിയായ 34 വയസുളള യുവതി. ജൂലൈ 5 ന് റിയാദിൽ നിന്നും AI 1940 ഫ്ലൈറ്റില്‍ (സീറ്റ് നം. 10E) തിരുവനന്തപുരത്തെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കരുനാഗപ്പളളി തഴവ സ്വദേശിയായ 57 വയസുളള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കരുനാഗപ്പളളി ആലുംപീടിക സ്വദേശിയായ 25 വയസുളള യുവാവ്. ഒമാനിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

തലച്ചിറ സ്വദേശിയായ 48 വയസുളള പുരുഷൻ. ഒമാനിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം മുണ്ടക്കൽ സ്വദേശിയായ 25 വയസുളള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+