കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊർജ്ജിതമാക്കാൻ ഹയർ സെക്കൻഡറി അധ്യാപകരും

Google Oneindia Malayalam News

കൊല്ലം: ജില്ലയിൽ ഇന്ന് 1107 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 9 പേർക്കും, സമ്പർക്കം മൂലം 1083 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും, 10 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1022 പേർ രോഗമുക്തി നേടി. കൊല്ലം സ്വദേശി വിജയൻ (76), അഞ്ചൽ സ്വദേശി ജോർജ്കുട്ടി (53) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ജോസ് ഇടത്തോട്ടോ എൻഡിഎയിലേക്കോ? ആകാംഷ അവസാനിപ്പിച്ച് ഉത്തരം നൽകി ജോസ് പക്ഷംജോസ് ഇടത്തോട്ടോ എൻഡിഎയിലേക്കോ? ആകാംഷ അവസാനിപ്പിച്ച് ഉത്തരം നൽകി ജോസ് പക്ഷം

ജില്ലയില്‍ കോവിഡ് നിയന്ത്രണ നിരീക്ഷണം, പ്രതിരോധ പ്രവര്‍ത്തനം എന്നിവ ഊര്‍ജ്ജിതമാക്കാന്‍ 83 ഹയര്‍ സെക്കന്ററി അധ്യാപകരെ സെക്ടര്‍ ഓഫീസര്‍മാരായി നിയമിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ഏഴുപേരും മുനിസിപ്പാലിറ്റികളില്‍ രണ്ടു വീതവും അധ്യാപകര്‍ക്കാണ് ചുമതല. 68 ഗ്രാമപഞ്ചായത്തുകളില്‍ ഓരോ അധ്യാപകര്‍ക്കും ചുമതലയുണ്ട്. സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ ബ്രേക്ക് ദി ചെയിന്‍, സാമൂഹ്യ അകലം പാലിക്കല്‍, കണ്ടെയിന്‍മെന്റ് സോണ്‍ പ്രവര്‍ത്തനം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ നിരീക്ഷിച്ച് ഉറപ്പാക്കുന്നതിന് നേരത്തെ നിയമിതരായ പൊലീസ്-തദേശ സ്ഥാപന-ആരോഗ്യ വകുപ്പ് ജീവനക്കാരുമായി സഹകരിച്ച് ഇവർ പ്രവര്‍ത്തിക്കും.

covid

പൊതു ഇടങ്ങളിലും കടകളിലും ചടങ്ങുകളിലും സന്ദര്‍ശനം, പരിശോധന എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ഇവർക്കാണ്. മറ്റ് വകുപ്പ് ജീവനക്കാര്‍ ആവശ്യമായ സഹകരണം ഇക്കാര്യത്തില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കൂടാതെ സി സി ജി പ്രവര്‍ത്തനങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
തിരുവനന്തപുരം: മ്യുസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളിൽ കോവിഡ് വ്യാപനം രൂക്ഷം

പിടി തോമസിനെക്കുറിച്ച് മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്! പരിഹസിച്ച് പി രാജീവ്പിടി തോമസിനെക്കുറിച്ച് മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്! പരിഹസിച്ച് പി രാജീവ്

ഇന്‍സിഡന്റ് കമാണ്ടര്‍മാരായ തഹസീല്‍ദാര്‍മാര്‍ താലൂക്ക് തലങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്ക് സെക്ടര്‍ ഓഫീസര്‍മാര്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ഇവര്‍ക്ക് സെക്ടര്‍ മജിസ്‌ട്രേറ്റിന്റെ ചുമതല നല്‍കുമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. സെപ്തംബര്‍ 29 ന് ആദ്യമിറക്കിയ ഉത്തരവില്‍ വിവിധ കാരണങ്ങളാല്‍ ചില അധ്യാപകര്‍ക്ക് ചുമതല ഏല്‍ക്കാന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് പകരം അധ്യാപകരെ നിയമിച്ചാണ് പുതുക്കിയ ഉത്തരവ് ഇറക്കിയത്.

English summary
1107 New Covid cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X