കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കൊവിഡ് കേസുകളുടെ എണ്ണം 311; ഇന്ന് രോഗം പുറത്ത് നിന്നെത്തിയ 12 പേർക്ക്!

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്കാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 311 ആയി ഉയര്‍ന്നു. നിലവില്‍ ജില്ലയില്‍ ചികിത്സയിലുളളത് 186 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ യു.എ.ഇ യിൽ നിന്നും ഒരാളും ഒമാനിൽ നിന്നും 3 പേരും കുവൈറ്റിൽ നിന്ന് 4 പേരും ഉൾപ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 2 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 15 പേർ രോഗമുക്തി നേടി. 11 പേരെ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും ഒരാളെ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

രോഗികളുടെ വിവരങ്ങൾ അറിയാം: നെടുമ്പന പഴങ്ങാലം സ്വദേശിയായ 43 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും AI IX 1554 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം

പട്ടാഴി താഴത്ത് വടക്ക് സ്വദേശിനിയായ 55 സ്ത്രീക്ക് കൊവിഡ് കണ്ടെത്തി. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം ല്‍ പ്രവേശിപ്പിച്ചു. പട്ടാഴി താഴത്ത് വടക്ക് സ്വദേശിയായ 56 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

covid

പിറവന്തൂർ കറവൂർ സ്വദേശിയായ 34 വയസുകാരന് കൊവിഡ് കണ്ടെത്തി. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി. പുത്തൂർ കാരിക്കൽ സ്വദേശിനിയായ 43 വയസുളള സ്ത്രീക്ക് കൊവിഡ് കണ്ടെത്തി. കുവൈറ്റിൽ നിന്നും ജൂണ്‍ 10 ന് നാട്ടിലെത്തി, ജൂൺ 22 ന് രോഗം സ്ഥിതീകരിച്ചയാളുടെ ഭാര്യയാണ്. ഭർത്താവ് നാട്ടിലെത്തിയ അതേ ദിവസം മുതൽ തന്നെ (ജൂണ്‍ 10) സ്വയം ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 25 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 8 D) തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി. പുനലൂർ ഉറുകുന്ന് സ്വദേശിയായ 23 വയസുകാരന് കൊവിഡ് കണ്ടെത്തി. ജൂണ്‍ 14 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കംപാർട്ട്മെന്റ് B5) കൊല്ലത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

പിറവന്തൂർ ഏലിക്കാട്ടൂർ സ്വദേശിയായ 51 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 4 ന് അബുദാബിയിൽ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. B 12) കൊച്ചിയിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂൺ 12 മുതൽ ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി. പുനലൂർ മൂസാവരിക്കുന്ന് സ്വദേശിയായ 37 വയസുകാരന് കൊവിഡ് കണ്ടെത്തി. ജൂൺ 23 ന് രോഗം സ്ഥരീകരിച്ച P 253 ന്റെ മകനാണ്. അന്നേ ദിവസം മുതൽ തന്നെ ഗൃഹനിരീക്ഷണത്തിലാണ്. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

പൂതക്കുളം പുത്തൻകുളം സ്വദേശിയായ 50 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 18 ന് കുവൈറ്റിൽ നിന്നും KU 1351 D നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടർന്ന് കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. പനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പട്ടാഴി വടക്ക് സ്വദേശിയായ 57 വയസുകാരന് കൊവിഡ് കണ്ടെത്തി. ജൂൺ 25 ന് മസ്ക്കറ്റിൽ നിന്നും OV 1639 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

പുനലൂർ ചാച്ചിപ്പുന്ന സ്വദേശിയായ 57 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 8 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് S6 സീറ്റ് നം. 49) കൊല്ലത്തെത്തുകയും 7 ദിവസം സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു തുടർന്ന് ഗൃഹനിരീക്ഷണത്തിൽ ആയിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

English summary
12 more Covid 19 positive cases in Kollam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X