കൊല്ലത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്; 12 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര്‍ കുവൈറ്റില്‍ നിന്നും 5 പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ബഹറില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നുമാണ് എത്തിയത്. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉളിയക്കോവില്‍ സ്വദേശി (52), കരവാളൂര്‍ സ്വദേശി (33), ചവറ തെക്കുഭാഗം സ്വദേശി (50), കേരളപുരം ചന്ദനത്തോപ്പ് സ്വദേശി (36), മൈനാഗപ്പള്ളി കടപ്പ സ്വദേശി (23), കുളത്തൂപ്പുഴ തിങ്കള്‍ കരിക്കം സ്വദേശി (46), തെന്നല സ്വദേശി (43), തഴവ സ്വദേശി (48), പിറവന്തൂര്‍ സ്വദേശി (52), 44, 30 വയസ്സുള്ള ശൂരനാട് സ്വദേശികള്‍, 48 കാരനും 52 കാരനുമായ ക്ലാപ്പന സ്വദേശികള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജൂണ്‍ നാലിന് മൂംബൈയില്‍ നിന്നും നാട്ടിലുമെത്തിയ ഉളിയക്കോവില്‍ സ്വദേശി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ 9ന് നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയെങ്കിലും സ്രവ പരിശോധനയില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ജൂണ്‍ 12 ന് പൊസിറ്റീ സ്ഥിരീകരിച്ചു. തുടര്‍ന്ന് 18 ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കുവൈറ്റില്‍ നിന്നും ജൂണ്‍ 12 ന് എത്തിയ കരവാളൂര്‍ സ്വദേശി, തെക്കുംഭാഗം സ്വദേശി, മൈനാഗപ്പള്ളി സ്വദേശി എന്നിവര്‍ സ്ഥാപന നിരീക്ഷണത്തിലും ജൂണ്‍ 13 എത്തിയ ചന്ദനത്തോപ്പ് സ്വദേശിയും തെന്നല സ്വദേശിയും ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
സൗദിയില്‍ നിന്നും ജൂണ്‍ 12 ന് എത്തിയ കുളത്തൂപ്പുഴ സ്വദേശി, 16 ന് എത്തിയ ശൂരനാട് സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലും ജൂണ്‍ 13 ന് എത്തിയ ക്ലാപ്പന സ്വദേശികള്‍ സ്ഥാപന നിരീക്ഷണത്തിലും തുടരുകയായിരുന്നു. ബഹറിനില്‍ നിന്നും ജൂണ്‍ രണ്ടിന് പിറവന്തൂര്‍സ്വദേശി ഏഴ് ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ദുബായില്‍ നിന്നും ജൂണ്‍ 10ന് എത്തിയ ശൂരനാട് സ്വദേശി ഗൃഹനിരീക്ഷണത്തിലായിരുന്നു.
അതേസമയം കേരളത്തില്‍ ഇന്ന് 133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications