Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ചികിത്സയിലുളളത് 156 പേർ, ഇന്ന് ജില്ലയിൽ കൊറോണ 13 പേർക്ക്, 10 പേരും വിദേശത്ത് നിന്നെത്തിയവർ

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 248 ആയി. ചികിത്സയിലുളളത് 156 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേര് വിദേശത്ത് നിന്നും 3 പേര് ഇതര സംസ്ഥാനത്തു നിന്നും വന്നവർ ആണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ജില്ലയില്‍ രോഗമുക്തി ഇല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ...

പവിത്രേശ്വരം പുത്തൂര്‍ കാരിക്കല്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നും 6E 9710 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 30C) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. വെളിയം പാച്ചക്കോട് സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J91405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 8B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

covid

ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 23 വയസ്സുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9458 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 5D) കൊച്ചിയിലും അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വെളിയം പോങ്ങോട് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J91405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 11 B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പട്ടാഴി വടക്കേക്കര സ്വദേശിനിയായ 53 വയസുളള സ്ത്രീ. ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും കാര്‍ മാര്‍ഗ്ഗമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈനാഗപള്ളി ഇടവനശ്ശേരി സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും GOAIR G8 9023 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 19B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ഓച്ചിറ സ്വദേശിയായ 45 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് റിയാദില്‍ നിന്നും A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 86C) തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്നേ ദിവസം തന്നെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

c1

പോരുവഴി അമ്പലത്തുംഭാഗം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നും 6E 9710 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പനയം സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും GOAIR G8 7090 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 27B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. കൊല്ലം കോര്‍പ്പറേഷനില്‍ കല്ലുംതാഴം സ്വദേശിയായ 29 വയസുളള യുവാവ്. ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും A1 1938 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 76K) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

c2

പനയം സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും GOAIR G8 7090 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 24B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. കരുനാഗപള്ളി ആലുംകടവ് സ്വദേശിയായ 53 വയസുളള പുരുഷന്‍. ചെന്നൈയില്‍ നിന്നും വിവിധ വാഹനങ്ങളിലായി റോഡ് മാര്‍ഗ്ഗം ജൂണ്‍ 19 ന് കൊല്ലത്ത് എത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

Recommended Video

cmsvideo
    POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

    വിളക്കുടി ഇളമ്പല്‍ സ്വദേശിനിയായ 28 വയസുളള യുവതി. മുബൈയില്‍ ആരോഗ്യപ്രവര്‍ത്തക. ജൂണ്‍ 18 ന് മുംബൈയില്‍ നിന്നും 6E 957 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 8F) എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. രോഗികളെ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+