Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ 13 പേര്‍ക്ക് കൂടി കൊവിഡ്

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുമ്പനയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെയാണ് ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നെയില്‍ നിന്നും എത്തിയവരാണ്. മയ്യനാട് സ്വദേശിനിക്ക്(25 വയസ്) ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച ഏരൂര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാവാം രോഗം പകര്‍ന്നത് എന്നാണ് നിഗമനം. എസ് എന്‍ കോളജിന് സമീപമുള്ള മുണ്ടയ്ക്കല്‍സ്വദേശി(23 വയസ്) മലപ്പുറത്ത് നിന്നും ബൈക്കില്‍ നാട്ടില്‍ എത്തിയ വ്യക്തിയാണ്.

corona

നെടുമ്പന സ്വദേശി(32 വയസ്), ഭാര്യ(29 വയസ്), ഒരു വയസുള്ള മകള്‍, തേവലക്കര പാലക്കല്‍ സ്വദേശി(67 വയസ്), മൈനാഗപ്പള്ളി കടപ്പ സ്വദേശി(23 വയസ്), മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി(44 വയസ്), പെരിനാട് വെള്ളിമണ്‍ സ്വദേശി(27 വയസ്), ശാസ്താംകോട്ട സ്വദേശി(30 വയസ്), പത്തനാപുരം മാലൂര്‍ സ്വദേശി(22 വയസ്), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(68 വയസ്), നിലമേല്‍ സ്വദേശി(57 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 18) കോവിഡ് സ്ഥിരീകരിച്ചത്.

മയ്യനാട് സ്വദേശിനി പരിപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി കല്ലുവാതുക്കല്‍, വര്‍ക്കല, പള്ളിക്കല്‍, കൊട്ടിയം, കല്ലമ്പലം, അറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മെയ് 28 ന് മയ്യനാട് ഷിയാ ആശുപത്രിയിലും ജൂണ്‍ 15 ന് എന്‍ എസ് ആശുപത്രിയിലും സന്ദര്‍ശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

    നെടുമ്പനയിലെ കുടുംബം മെയ് 31ന് അബുദാബിയില്‍ നിന്നും നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തില്‍ ഏഴ് ദിവസവും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. തേവലക്കര പാലക്കല്‍ സ്വദേശി ജൂണ്‍ 13ന് ചെന്നൈയില്‍ നിന്നും കാറില്‍ നാട്ടിലെത്തിയതാണ്. മൈനാഗപ്പള്ളി കടപ്പ സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

    മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പെരിനാട് വെള്ളിമണ്‍ സ്വദേശി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി സ്ഥാപനനിരീക്ഷണത്തിലായിരുന്നു. ശാസ്താംകോട്ട സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പത്തനാപുരം മാലൂര്‍ സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പെരിനാട് ഞാറയ്ക്കല്‍ സ്വദേശി ജൂണ്‍ 14 ന് ദുബായില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. നിലമേല്‍ സ്വദേശി ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

    അതേസമയം കേരളത്തിള്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേര്‍ ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ഒരു മരണവും ഉണ്ടായി.
    പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, തൃശൂര്‍-6, ഇടുക്കി- 6, തിരുവന്തപുരം-5, കോഴിക്കോട് 5, മലപ്പുറം-4, കണ്ണൂര്‍ -4, കാസര്‍കോട് -3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്ക്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+