കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരീക്ഷ ആഘോഷമാക്കി കൊല്ലം ജില്ല... സാക്ഷരത പരീക്ഷ എഴുതിയത് 1461 പേർ

  • By Desk
Google Oneindia Malayalam News

കൊല്ലം: പാട്ടും കളികളും ഭാഗ്യപരീക്ഷണവും അറിവുപരിശോധനയും ഒത്തുചേര്‍ന്ന പുതിയ സാക്ഷരതാ പരീക്ഷമികവുത്സവം പഠിതാക്കളുടെ ആഘോഷമായി മാറി. കുലശേഖരപുരം പഞ്ചായത്തിലെ മഠത്തില്‍മുക്ക് സുനാമി കോളനിയില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പഠിതാക്കള്‍ക്കൊപ്പം പാട്ടുപാടി പരീക്ഷാപ്പേടി അകറ്റിയാണ് മികവുത്സവത്തിലേക്ക് അവരെ ക്ഷണിച്ചത്.

<strong>കെഎസ്എഫ്ഇ പ്രവാസിച്ചിട്ടി: ആദ്യ നറുക്ക് അജീഷ് വര്‍ഗീസിന്, ആദ്യ നറുക്കെടുപ്പ് തിരുവനന്തപുരത്ത്!! </strong>കെഎസ്എഫ്ഇ പ്രവാസിച്ചിട്ടി: ആദ്യ നറുക്ക് അജീഷ് വര്‍ഗീസിന്, ആദ്യ നറുക്കെടുപ്പ് തിരുവനന്തപുരത്ത്!!

എണ്‍പതുകാരിയായ രത്‌നമ്മയുടെ പ്രാര്‍ത്ഥാന ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രപഞ്ചവിലാസം എഴുതുന്നതു മുതല്‍ പ്രസംഗമികവ് തെളിയിക്കാന്‍ അവസരം നല്‍കിയ ലക്കി ടിപ്പ് വരെ വ്യത്യസ്തമായ 11 പ്രവൃത്തികളാണ് മികവുത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരീക്ഷയില്‍ ഉടനീളം പഠിതാക്കള്‍ക്ക് പ്രോത്സാഹനവുമായി ഉദ്ഘാടകയും മറ്റു വിശിഷ്ടാതിഥികളും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ നിരക്ഷരതയുടെ തുരുത്തുകള്‍ കണ്ടെത്തി നടത്തുന്ന മികവുത്സവത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി ആകെ 1461 പേരാണ് പങ്കെടുത്തത്. ഇതില്‍ 1296 പേര്‍ സ്ത്രീകളും 165 പേര്‍ പുരുഷന്‍മാരുമാണ്. തീരദേശ പഠിതാക്കള്‍ക്കായുള്ള അക്ഷര സാഗരം പരിപാടിയില്‍ 1002 പേരും തെരഞ്ഞെടുത്ത പട്ടികജാതി കോളനികളില്‍ നടപ്പാക്കുന്ന നവചേതന പരിപാടിയില്‍ 284 പേരും അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയും കുളത്തൂപ്പുഴ കടമാന്‍കോട് കോളനിയിലും സമഗ്ര പരിപാടിയില്‍ 73 പേരും പരീക്ഷയില്‍ പങ്കെടുത്തു.

examinationkollam-1

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ചങ്ങാതി പദ്ധതിയില്‍ മലയാളം പഠിച്ചവര്‍ക്കായി പെരിനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ മികവുത്സവത്തിന് 104 പേരെത്തി. ഗുജറാത്തില്‍നിന്നുള്ള ആര്യയായിരുന്നു ചങ്ങാതിക്കൂട്ടത്തിലെ ഏക വനിത. ഗ്രാമപഞ്ചായത്ത് നല്‍കിയ യൂണിഫോം ധരിച്ചാണ് അന്യസംസ്ഥാനതൊഴിലാളികളെല്ലാം എത്തിയത്. ഇവിടെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ മികവുത്സവം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറേ കല്ലട കാക്കത്തോപ്പ് പട്ടികജാതി കോളനിയിലെ 90 വയസുകാരി ലക്ഷ്മിയാണ് മികവുത്സവത്തില്‍ പങ്കെടുത്ത ഏറ്റവും മുതിര്‍ന്ന പഠിതാവ്. ഇതേ കോളനിയിലെ 24 കാരന്‍ വിനോയിയാണ് ഏറ്റവും പ്രായംകുറഞ്ഞയാള്‍.

പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷമി, കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീബ ആന്റണി, മറ്റു ജനപ്രതിനിധികള്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ ആര്‍. അജിത്കുമാര്‍, ഡി. ശാന്ത സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ മികവുത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. എല്ലാ കേന്ദ്രങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

English summary
1461 people attends literacy examination in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X