കൊല്ലം ജില്ലയില്‍ 1494 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 2728 പേര്‍ രോഗമുക്തി നേടി
കൊല്ലം: കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 1494 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2728 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1485 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 382 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-38, കരുനാഗപ്പളി-20, പരവൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ 18 വീതവുമാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-129, തേവലക്കര-50, പെരിനാട്-47, ഏരൂര്‍-39, ചിറക്കര-38 കുലശേഖരപുരം-34, മയ്യനാട്-33, പിറവന്തൂര്‍-28, വെട്ടിക്കവല- 25, കടയ്ക്കല്‍-24, ചവറ-22, കൊറ്റങ്കര, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 20 വീതവും വിളക്കുടി, പൂതക്കുളം, തഴവ, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 19 വീതവും എഴുകോണ്‍-18, മൈനാഗപ്പള്ളി, ക്ലാപ്പന, കുന്നത്തൂര്‍, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ 17 വീതവും ഇടമുളയ്ക്കല്‍-16, മൈലം, തലവൂര്‍ ഭാഗങ്ങളില്‍ 15 വീതവും പന്മന, തൊടിയൂര്‍, ചാത്തന്നൂര്‍, ഇളമാട് എന്നിവിടങ്ങളില്‍ 14 വീതവും പത്തനാപുരം, നെടുവത്തൂര്‍, തെന്മല പ്രദേശങ്ങളില്‍ 13 വീതവും ഓച്ചിറ-12, വെസ്റ്റ് കല്ലട, ചിതറ ഭാഗങ്ങളില്‍ 11 വീതവും വെളിയം, കരവാളൂര്‍, ഉമ്മന്നൂര്‍, ഇളമ്പള്ളൂര്‍, അലയമണ്‍ എന്നിവിടങ്ങളില്‍ പത്തു വീതവും പട്ടാഴി-ഒന്‍പത, ആലപ്പാട്-എട്ട്, ശാസ്താംകോട്ട, പനയം, നിലമേല്‍ പ്രദേശങ്ങളില്‍ ഏഴു വീതവും വെളിനല്ലൂര്‍, അഞ്ചല്‍ ഭാഗങ്ങളില്‍ ആറു വീതവും മേലില, ചടയമംഗലം, ആര്യങ്കാവ് എന്നിവിടങ്ങളില്‍ അഞ്ചു വീതവും ശൂരനാട് നോര്‍ത്ത്, പവിത്രേശ്വരം, തൃക്കരുവ, കുളക്കട, ഇട്ടിവ പ്രദേശങ്ങളില്‍ നാലു വീതവും നീണ്ടകര, കുണ്ടറ, കുമ്മിള്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനയില്‍ 175 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഇതില്‍ 148 കേസുകളും കൊട്ടാരക്കരയിലാണ്. പുത്തൂരില്‍ മാത്രം 23 കേസുകള്‍ ഉണ്ട്. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ മിനി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ,തഴവ, ചവറ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 123 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും 11 എണ്ണത്തിന് പിഴ ഈടാക്കുകയും ചെയ്തു. കുന്നത്തൂരില്‍ തഹസീല്‍ദാര്‍ എം. നിസാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 123 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 16 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
Recommended Video
പത്തനാപുരം ടൗണ്‍, പിടവൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍ക്ക് താക്കീത് നല്‍കി. തിങ്കള്‍കരിക്കം, കുളത്തുപ്പുഴ, ചോഴിയക്കോട്, കടമങ്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.












Click it and Unblock the Notifications