കൊല്ലം ജില്ലയില്‍ 1513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 732 പേര്‍ രോഗമുക്തി നേടി
കൊല്ലം: കൊല്ലം ജില്ലയില്‍ 1513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 732 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1505 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 314 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-34, പരവൂര്‍-23, പുനലൂര്‍-18, കൊട്ടാരക്കര-15 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-80, കല്ലുവാതുക്കല്‍-69, മൈനാഗപ്പള്ളി-45, പൂതക്കുളം-44, നെടുമ്പന-43, മയ്യനാട്-40, കൊറ്റങ്കര-38, പത്തനാപുരം-29, നിലമേല്‍, ചടയമംഗലം ഭാഗങ്ങളില്‍ 27 വീതവും വെളിയം, പ•ന എന്നിവിടങ്ങളില്‍ 25 വീതവും തലവൂര്‍-24, പെരിനാട്-23, കുളത്തൂപ്പുഴ-22, ചാത്തന്നൂര്‍-21, തൃക്കരുവ-20, ഓച്ചിറ, കടയ്ക്കല്‍, ചിതറ, തെ•ല, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 18 വീതവും ആദിച്ചനല്ലൂര്‍, തെക്കുംഭാഗം പ്രദേശങ്ങളില്‍ 17 വീതവും തേവലക്കര-16, ഇളമ്പള്ളൂര്‍, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും ചവറ-14, കുണ്ടറ, ചിറക്കര ഭാഗങ്ങളില്‍ 13 വീതവും അഞ്ചല്‍, ഇട്ടിവ, കുന്നത്തൂര്‍, കുമ്മിള്‍, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ 12 വീതവും ഏരൂര്‍, കരവാളൂര്‍, കരീപ്ര, കുലശേഖരപുരം, പൂയപ്പള്ളി, വിളക്കുടി ഭാഗങ്ങളില്‍ 11 വീതവും അലയമണ്‍, ആലപ്പാട്, ഈസ്റ്റ് കല്ലട, തൊടിയൂര്‍, പട്ടാഴി വടക്കേക്കര, വെളിനല്ലൂര്‍, നീണ്ടകര എന്നിവിടങ്ങളില്‍ 10 വീതവും മൈലം-ഒന്‍പത്, ഇടമുളയ്ക്കല്‍, പവിത്രേശ്വരം, പനയം, പോരുവഴി, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ എട്ടു വീതവും ഇളമാട്, പട്ടാഴി, പേരയം പ്രദേശങ്ങളില്‍ ആറു വീതവും പിറവന്തൂര്‍-അഞ്ച്, ഉമ്മന്നൂര്‍, എഴുകോണ്‍, കുളക്കട, മേലില, വെട്ടിക്കവല എന്നിവിടങ്ങളില്‍ നാലു വീതവും ക്ലാപ്പന, ശൂരനാട് സൗത്ത്, ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
Recommended Video
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 29) 11360 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 61 അരോഗ്യപ്രവര്‍ത്തകരും 190 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 235 പേരും 45 നും 59 നും ഇടയിലുള്ള 3477 പേരും 60 വയസിന് മുകളിലുള്ള 1494 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 51 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 179 മുന്നണിപ്പോരാളികള്‍ക്കും എട്ട് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 18 നും 44 നും ഇടയിലുള്ള 187 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 3171 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2307 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.












Click it and Unblock the Notifications