Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ

പുനലൂർ; കൊല്ലത്തും ഇടക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. 157 പേരാണ് ഒറ്റയടിക്ക് പാർട്ടി വിട്ട് സിപിഎമ്മിൽ എത്തിയത്. കൊല്ലത്ത് 150 ബിജെപി പ്രവർത്തകരും ഇടുക്കിയിൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നുമായി 37 പേരുമാണ് സിപിഎമ്മിൽ ചേർന്നത്.

കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ പ്രസിഡന്റും ബിഎംഎസ്‌ മേഖലാ പ്രസിഡന്റുമായിരുന്ന ഉത്തമൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് 150 യുവമോർച്ച ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നത്. കഴുതുരുട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പ്രവർത്തകരെ സ്വീകരിച്ചു. ബിജെപിയുടെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധുച്ചാണ് പാർട്ടി വിട്ടതെന്ന് നേതാക്കളും പ്രവർത്തകരും പറഞ്ഞു. കൊവിനെതിരെ കേരളത്തിലെ എൽഡിഎഫ് സർക്കാർ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും ഇവർ പറഞ്ഞു.

congressbjp

ഇടുക്കിയിൽ നെടുങ്കണ്ടം പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെട്ട മുണ്ടിയെരുമ കല്ലുമ്മേക്കല്ലിൽ നിന്ന് കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നുമാണ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത്. തോണിപ്പാറയിൽ ജോസഫ് തോമസ്, തോമസ് തോമസ്, സിനിയ ജോസഫ്, റോസമ്മ തോമസ്, ഇടത്തംപടിക്കൽ ചെറിയാൻ വർഗീസ്, മറിയാമ്മ വർഗീസ്, ജെയ്സൺ വർഗീസ്, ടീനു വർഗീസ്, 768-ാം ബ്ലോക്കിൽ അനീഷ് മാത്യു, ടോളി അനീഷ്, റോഡുവിള പുത്തൻവീട് ജമാൽ, മാജിത, പുത്തൻപുരയ്ക്കൽ ലക്ഷ്മിക്കുട്ടിയമ്മ, കരുണാകരൻ, പടിഞ്ഞാറേപ്പറമ്പിൽ ഷൈലജ കരുണാകരൻ, ബ്ലോക്ക് 768ൽ ഷിജോ വർഗീസ്, രാജി വർഗീസ്, റിജോ വർഗീസ്, വർഗീസ്, എം കെ കുര്യൻ, മറിയാമ്മ കുര്യൻ, പാറയ്ക്കൽ ഓമന, പി എസ് സുബിൻ, ബ്ലോക്ക് 716ൽ ഗിരീഷ്, സൗമ്യ ഗിരീഷ്‌, ഇ എസ് രാജൻ, സരസമ്മ രാജൻ, ഇ ടി ഷിജു, ലിജി ഷിജു, ഈറയ്ക്കൽ ജാസ്മി, സക്കീർ ഹുസൈൻ, ബ്ലോക്ക് 768ൽ സോണി ജോസഫ്, മരിയ സോണി, ഇലഞ്ഞിക്കൽ മറിയാമ്മ ജോസഫ്, ബ്ലോക്ക് 717ൽ അനൂപ്, ജോസ്‌ തുടങ്ങിയവരാണ് പാർട്ടിയിൽ ചേർന്നത്.

Recommended Video

cmsvideo
    ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+