കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്ക ഒഴിയാതെ കൊല്ലം, ഇന്ന് 16 പേർക്ക് രോഗം, ജില്ലയിൽ ചികിത്സയിലുളളത് 189 പേർ!

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. ഇതോടെ രോഗികളുടെ എണ്ണം 299 ആയി. നിലവിൽ ചികിത്സയിലുളളത് 189 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഡെൽഹിയിൽ നിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 11 പേർ രോഗമുക്തി നേടി.

15 പേരെ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും ഒരാളെ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
രോഗികളുടെ വിവരങ്ങൾ ഇങ്ങനെ: കരുനാഗപ്പളളി തൊടിയൂർ സ്വദേശിയായ 42 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് ദമാമിൽ നിന്നും AI 942 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34 H) തിരുവനന്തപുരത്തെത്തി. ദമാമിൽ വച്ച് പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി.

മേലില സ്വദേശിയായ 41 വയസുള്ള പുരുഷന്‍. ജൂണ്‍ 19 ന് ഖത്തറിൽ നിന്നും IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 24 D) തിരുവനന്തപുരത്തെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇളമാട് ചെറുവക്കൽ സ്വദേശിയായ 58 വയസുളള പുരുഷൻ. ജൂണ്‍ 11 ന് ഹരിയാനയിൽ നിന്നും മംഗള എക്സ്പ്രെസ്സ് ട്രെയിനിൽ (കോച്ച് നം. D4, സീറ്റ് നം. 67) എറണാകുളത്തെത്തി. ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനിയായ 50 വയസുളള സ്ത്രീ. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 44 B) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. തലവൂർ കുര സ്വദേശിയായ 26 വയസുളള യുവാവ്. ജൂണ്‍ 17 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 10 F) തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി .

covid

Recommended Video

cmsvideo
തിരുവനന്തപുരത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

മേലില ചക്കുവരയ്ക്കൽ സ്വദേശിയായ 32 വയസുളള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 17 A) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇടമുളയ്ക്കൽ തടിക്കാട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂണ്‍ 19 ന് ഖത്തറിൽ നിന്നും IX 1573 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 18 F) തിരുവനന്തപുരത്തെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

പന്മന ഇടപ്പളളിക്കോട്ട സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 10 ന് ദുബായിൽ നിന്നും EK 9834 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 43 B) കൊച്ചിയിലെത്തി. ആദ്യ 9 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി. തേവലക്കര കോയിവിള സ്വദേശിയായ 30 വയസുളള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പർ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി .

തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 22 വയസുളള യുവതി. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ് ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഹോദരിയാണ്. രോഗലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.
തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 51 വയസുളള സ്ത്രീ. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ് ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെയും P 294 ന്റെയും മാതാവാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

ഓച്ചിറ ഞക്കനാൽ സ്വദേശിയായ 54 വയസുളള പുരുഷൻ. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും J9 1405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 12 E) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പന്മന പുത്തൻചന്ത സ്വദേശിനിയായ 28 വയസുളള യുവതി. ജൂണ്‍ 10 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 26 D) തിരുവനന്തപുരത്തെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പളളി മുനിസിപ്പാലിറ്റി പടനായർകുളങ്ങര വടക്ക് സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 56 H) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

കരുനാഗപ്പളളി പടനായർകുളങ്ങര വടക്ക് സ്വദേശിയായ 62 വയസുളള പുരുഷൻ. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 62 F) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. കൊട്ടാരക്കര മുനിസിപ്പാലിറ്റി പടിഞ്ഞാറെ തെരുവ് സ്വദേശിയായ 42 വയസുളള പുരുഷൻ. ജൂണ്‍ 10 ന് മസ്ക്കറ്റിൽ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

English summary
16 more Covid positive cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X