Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് പോക്‌സോ കേസ് അതിജീവിതയായ 16കാരി പ്രസവിച്ചു; തന്റെ കുഞ്ഞാണെന്ന് അമ്മ, ഒടുവില്‍ ട്വിസ്റ്റ്

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു. പോക്‌സോ കേസിലെ അതിജീവിതയാണ് പെണ്‍കുട്ടി. ഇതിനിടെ കുഞ്ഞ് തന്റേതാണെന്ന വാദവുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയെങ്കിലും ആശുപത്രി അധികൃതര്‍ ശരിയല്ലെന്ന് പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോള്‍ ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

kollam

വിവരം അറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരോട് താനാണ് പ്രസവിച്ചെതെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മ ആശുപത്രിയില്‍ എത്തി. തുടര്‍ പരിശോധനയ്ക്ക് ഇവര്‍ വിസമ്മതിച്ചതോടെ ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഒടുവില്‍ മകളാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് 16കാരിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുളത്തുപ്പുഴ പൊലീസ് ഇവിടൈ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 2016ലെ പോക്‌സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി.

അതേസമയം, മലപ്പുറത്ത് ഡോക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് വീട്ടില്‍ സുഖപ്രസവത്തില്‍ ജനിച്ച കുട്ടി മൂന്നാം നാള്‍ മരിച്ചു. വെങ്ങാലൂര്‍ സ്വദേശികളുടെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടില്‍ വച്ചാണ് യുവതി പ്രസവിച്ചത്. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+