കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഇന്ന് 7 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു, 2 പേരുടെ ഉറവിടം കണ്ടെത്തിയില്ല

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നെത്തിയ ആളുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ 18 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ 491 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 183 പേർ ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: തേവലക്കര സ്വദേശിനിയായ 45 വയസുളള യുവതി. ആരോഗ്യ പ്രവർത്തകയാണ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ജൂലൈ 9 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വടക്കുംതല സ്വദേശിയായ 21 വയസുളള യുവാവ്. യാത്രാചരിതമില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

covid

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 53 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പോരുവഴി കമ്പലടി സ്വദേശിയായ 29 വയസുളള യുവാവ്. ഉറവിടം വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 65 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ഇളമാട് വേങ്ങൂർ സ്വദേശിയായ 25 വയസുളള യുവാവ്. ജൂലൈ 6 ന് റിയാദിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ആദിനാട് വടക്ക് സ്വദേശിയായ 28 വയസുളള യുവാവ്. ജൂൺ 26 ന് ഡൽഹിയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 61 വയസുളള സ്ത്രീ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

മേലില സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 22 ന് ഷാർജയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പൂതക്കുളം ഊന്നിൻമൂട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് കുവൈറ്റിൽ നിന്നെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കുണ്ടറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂൺ 17ന് മസ്കറ്റിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ആഞ്ഞിലിമൂട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനിയായ 37 വയസ്സുള്ള യുവതി. ആഞ്ഞിലിമൂട് മാർക്കറ്റ് മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ആലപ്പാട് കാക്കത്തുരുത്ത് അഴീക്കൽ സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂലൈ മൂന്നിന് ദമാമിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പെരിനാട് സ്വദേശിയായ 60 വയസുളള പുരുഷൻ. ജൂലൈ പത്തിന് ഖത്തറിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ചവറ കരുനാഗപ്പള്ളി സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂലൈ 10ന് സൗദിയിൽ നിന്നും SG 9500 നമ്പർ ഫ്ലൈറ്റിൽ കോഴിക്കോടെത്തി അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി.

അഞ്ചൽ അയിലറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂലൈ 10ന് ഖത്തറിൽ നിന്നും 6E 8702 നമ്പർ ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റ് നം. 21 എ) തിരുവനന്തപുരത്തെത്തി പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി. അവിടെ നിന്നും ആംബുലൻസിൽ വാളകം മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

English summary
18 More Covid 19 cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X