കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിചയം ഇന്‍സ്റ്റഗ്രാം വഴി; വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, 18കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

ചടയമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് നീരജ് പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. ഒടുവില്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ നീരജ് ഏഴാം ക്ലാസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നീരജിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

arrest

ചോദ്യം ചെയ്യലില്‍ മാസങ്ങളോളമായി കുട്ടിയെ നീരജ് പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടാതെ കടയ്ക്കല്‍ സ്വദേശിയായ എട്ടാം ക്ലാസുകാരിയെയും നീരജ് സമാനമായി പീഡിപ്പിച്ചിരുന്നു. രണ്ട് കുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 കപ്പലണ്ടി വിറ്റ് പഠിക്കുന്ന വിനീഷയുടെ കഥ അറിഞ്ഞു; സഹായവുമായി കളക്ടര്‍ ബ്രോ, കയ്യടി കപ്പലണ്ടി വിറ്റ് പഠിക്കുന്ന വിനീഷയുടെ കഥ അറിഞ്ഞു; സഹായവുമായി കളക്ടര്‍ ബ്രോ, കയ്യടി

English summary
18-year-old arrested for molesting female students he met through Instagram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X