Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് കൊവിഡ് കേസുകൾ ഉയരുന്നു, ഇന്ന് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് 19 പേർക്ക്!

കൊല്ലം: കൊല്ലം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊല്ലത്ത് നിലവിൽ ചികിത്സയിലുളളവരുടെ എണ്ണം 72 ആയി ഉയർന്നു. 11776 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളത്. 79 പേര്‍ ആശുപത്രികളിലും 11697 പേര്‍ വീടുകളിലും മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലുണ്ട്. ഇന്ന് ജില്ലയില്‍ 12 പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരങ്ങൾ ഇങ്ങനെ: വിളക്കുടി സ്വദേശിനി (20 വയസ്), കരിമ്പിന്‍പുഴ പവിത്രേശ്വരം സ്വദേശിനി(19 വയസ്), ചവറ സ്വദേശിനി(19 വയസ്), തെന്മല സ്വദേശി(19 വയസ്), കാവനാട് കെ എസ് ഇ ബി നഗര്‍ സ്വദേശിനി(24 വയസ്), കുണ്ടറ സ്വദേശി(19 വയസ്), ചിതറ സ്വദേശിനി(20 വയസ്), ചാത്തന്നൂര്‍ സ്വദേശിനി(21 വയസ്), അഞ്ചല്‍ സ്വദേശി(23 വയസ്), കരുനാഗപ്പള്ളി സ്വദേശിനി(22 വയസ്), കൊല്ലം പല്ലിശ്ശേരിക്കല്‍ സ്വദേശി(28 വയസ്), കാവനാട് കുരീപ്പുഴ സ്വദേശി(31 വയസ്), പുനലൂര്‍ മണിയാര്‍ സ്വദേശി(39 വയസ്), ഇടവനശ്ശേരി സ്വദേശി(42 വയസ്), മുഖത്തല സ്വദേശി(28 വയസ്), മുണ്ടയ്ക്കല്‍ സ്വദേശി(32 വയസ്), കൈതക്കോട് സ്വദേശിനി(30 വയസ്) പടിഞ്ഞാറെ കല്ലട സ്വദേശിനി(64 വയസ്) കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി(19 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 6) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

covid

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ താജിക്കിസ്ഥാനില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുണ്ട്. ഇത് കൂടാതെ ഗള്‍ഫില്‍ നിന്നും നൈജീരിയില്‍ നിന്നും എത്തിയവരും ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിലുണ്ട്. കൊല്ലം കോര്‍പ്പറേഷനിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 54 എന്നീ ഡിവിഷനുകളില്‍ കണ്ടയിന്‍മെന്റ് സോണുകളായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരവും 144 വകുപ്പ് പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു.

ഈ പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ല.നിലവില്‍ കണ്ടയിന്‍മെന്റ് സോണുകളായ കല്ലുവാതുക്കള്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളില്‍ ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരവും 144 വകുപ്പ് പ്രകാരവും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+