Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇതുവരെ 19174 പേര്‍ക്ക് കോവിഡ് വാക്സിന്‍, 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയില്‍ ഇതുവരെ 19174 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന് 314 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 306 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് വടക്ക്, വിളക്കുടി, നെടുവത്തൂര്‍, കടയ്ക്കല്‍, തൊടിയൂര്‍, കരീപ്ര, തെക്കുംഭാഗം, പൂതക്കുളം, എഴുകോണ്‍, ചാത്തന്നൂര്‍, മയ്യനാട്, ശൂരനാട് തെക്ക്, ചവറ, മൈലം, വെളിയം, തൃക്കോവില്‍വട്ടം, പെരിനാട്, പോരുവഴി, വെട്ടിക്കവല, ശാസ്താംകോട്ട ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 494 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 35 പേര്‍ക്കാണ് രോഗബാധ. രാമന്‍കുളങ്ങര-അഞ്ച്, ആശ്രാമം, തങ്കശ്ശേരി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുള്ളത്.

covid

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-15, കൊട്ടാരക്കര-14, പുനലൂര്‍-13 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് വടക്ക്-21, വിളക്കുടി-17, നെടുവത്തൂര്‍-16, കടയ്ക്കല്‍, തൊടിയൂര്‍ ഭാഗങ്ങളില്‍ 14 വീതവും കരീപ്ര, തെക്കുംഭാഗം, പൂതക്കുളം പ്രദേശങ്ങളില്‍ 13 വീതവും എഴുകോണ്‍, ചാത്തന്നൂര്‍, മയ്യനാട്, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ 12 വീതവും ചവറ, മൈലം, വെളിയം ഭാഗങ്ങളില്‍ 11 വീതവും തൃക്കോവില്‍വട്ടം, പെരിനാട്, പോരുവഴി, വെട്ടിക്കവല, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 10 വീതവും ഉമ്മന്നൂര്‍, തേവലക്കര, പത്തനാപുരം, പവിത്രേശ്വരം, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ എട്ടു വീതവും ഇട്ടിവ, കുന്നത്തൂര്‍, ചടയമംഗലം, തലവൂര്‍, ഭാഗങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, കുളക്കട, കൊറ്റങ്കര, ചിറക്കര, പട്ടാഴി വടക്കേക്കര, പട്ടാഴി പ•ന, ഓച്ചിറ എന്നിവിടങ്ങളില്‍ അഞ്ചു വീതവും ആദിച്ചനല്ലൂര്‍, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, കുണ്ടറ, പനയം, മേലില, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ നാലു വീതവും ഏരൂര്‍, കരവാളൂര്‍, കുലശേഖരപുരം, തെ•ല, നിലമേല്‍, നെടുമ്പന ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+