ആശങ്ക അകലുന്നില്ല;കൊല്ലത്ത് തുടർച്ചയായ 5ാം ദിവസവും രോഗം! ഇന്ന് സ്ഥിരീകരിച്ചത് 2 പേർക്ക്
മസ്കറ്റിൽ നിന്നും CAI 554 നമ്പർ സ്പെഷൽ ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തിയ യുവതി പിതാവിനൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. യുവാവും യുവതിയും
രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയതിനാൽ സാമ്പിൾ പരിശോധന നടത്തി. പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ഇരുവരെയും പാരിപ്പള്ളി ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications