കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കനത്ത മഴയിൽ ലക്ഷങ്ങളുടെ നാശനഷ്ടം, 20 വീടുകൾ ഭാഗികമായി തകർന്നു, ആളുകളെ മാറ്റിപ്പാർപ്പിച്ചു

Google Oneindia Malayalam News

കൊല്ലം: കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വൻ നാശനഷ്ടം. കനത്ത മഴയില്‍ ജില്ലയിൽ 20 വീടുകള്‍ ഭാഗികമായി തകർന്നു. ഒരു വീട് മഴയിൽ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രണ്ട് കിണറുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. ജില്ലയിൽ ആകെ 7.9 ലക്ഷത്തിന്റെ നഷ്ടം ആണ് കണക്കാക്കിയിരിക്കുന്നത്. കൊട്ടാരക്കര താലൂക്കില്‍ ഇന്നലെ മാത്രം ഏഴ് വീടുകളാണ് ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നത്. ഇവിടെ ഒരു കിണറിനും നാശമുണ്ട്. 5.3 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കി.

കൊല്ലത്ത് നാലു വീടുകള്‍ക്ക് നാശമുണ്ടായതില്‍ 80,000 രൂപയാണ് നഷ്ടം. പത്തനാപുരത്ത് നാലു വീടുകള്‍ക്കാണ് നാശം. നഷ്ടം 77,000 രൂപ. കരുനാഗപ്പള്ളിയില്‍ മൂന്ന് വീടിനും ഒരു കിണറിനും നാശമുണ്ടായതില്‍ 73,000 രൂപയുടെ നഷ്ടം കണക്കാക്കി. കുന്നത്തൂരിലും പുനലൂരിലും ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ നഷ്ടം യഥാക്രമം 20,000, 10,000 രൂപയായി കണക്കാക്കി.

rain

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ 281 പേരെ മാറ്റിതാമസിപ്പിച്ചു. 116 കുടുംബങ്ങളിലെ 112 പുരുഷന്മാരും 144 സ്ത്രീകളും 25 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ആറ് ക്യാമ്പുകളില്‍ നാലെണ്ണം കൊല്ലം താലൂക്കിലും രണ്ടെണ്ണം കരുനാഗപ്പള്ളിയിലുമാണ്. ഇരവിപുരത്ത് ആരംഭിച്ച സെന്റ് ജോണ്‍സ് എച്ച് എസ് എസില്‍ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളും അടക്കം 93 പേരുണ്ട്.

കരുനാഗപ്പള്ളിയിലെ അയണിവേലിക്കുളങ്ങരയിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 21 പുരുഷന്മാരും 46 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 69 പേരുണ്ട്. കരുനാഗപ്പള്ളിയിലെ തന്നെ വിദ്യാധിരാജ എന്‍ എസ് എസ് കോളേജില്‍ 45 പേരാണുള്ളത്. 18 കുടുംബങ്ങളിലെ 22 പുരുഷന്‍മാരും 21 സ്ത്രീകളും രണ്ട് കുട്ടികളും.

ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു പി സിലെ ക്യാമ്പില്‍ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ എട്ടു കുടുംബങ്ങളിലെ 10 വീതം പുരുഷന്മാരും സ്ത്രീകളുമുണ്ട്. നെടുമ്പനയിലെ ബഡ്സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.

English summary
20 houses partially destroyed at Kollam due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X