അവധിക്കാലത്ത് കൊല്ലം ജില്ലയിൽ ടൂറിസം യാത്രയ്ക്ക് 20 കെഎസ്ആർടിസി ബസുകൾ

കൊല്ലം∙ അവധിക്കാലത്ത് കെഎസ്ആർടിസി എല്ലാ ദിവസവും സംഘടിപ്പിക്കുന്ന ബജറ്റ് ടൂറിസം യാത്രകൾക്കായി ജില്ലയിൽ പുതുതായി ഇരുപത് ബസുകൾ എത്തും. രണ്ടു ബസുകൾ സംസ്ഥാനാന്തര യാത്രകൾക്കായി ഉപയോഗിക്കും.
കൊല്ലം ഡിപ്പോയിൽ 6 ബസും കൊട്ടാരക്കരയിൽ 5 ബസും കരുനാഗപ്പള്ളി, ചാത്തന്നൂർ, പുനലൂർ യൂണിറ്റുകളിൽ 3 ബസ് വീതവുമാണ് അനുവദിച്ചിട്ടുള്ളത്.
പൊന്മുടി, മൂന്നാർ, വാഗമൺ, കപ്പൽയാത്ര, റോസ്മല തുടങ്ങി നിലവിൽ ജില്ലയിലെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകൾക്കു പുറമേ ഊട്ടി, കൊടൈക്കനാൽ, കന്യാകുമാരി തുടങ്ങിയ യാത്രകളും അവധിക്കാലത്തു സംഘടിപ്പിക്കും.
സ്കൂളുകളുമായി ചേർന്ന് സ്കൂൾ കുട്ടികൾക്കായി പ്രത്യേക പാക്കേജ് യാത്രകളും നടത്തും. തിരുവനന്തപുരം നഗരം മുഴുവൻ ചുറ്റിക്കാണിക്കുന്ന ഒരു ദിവസത്തെ യാത്ര, തീർഥാടന യാത്ര തുടങ്ങിയവയും നടത്തും.
വനിതകൾക്കു മാത്രമായുള്ള അവധിക്കാല യാത്രയും പരിഗണനയിലുണ്ട്. ഇതുവരെ 360 ട്രിപ്പുകളാണു ജില്ലയിലെ വിവിധ ഡിപ്പോകൾ നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റ് ടൂറിസം യാത്രകൾ സംഘടിപ്പിച്ച ജില്ലകളിലൊന്നാണ് കൊല്ലം.












Click it and Unblock the Notifications