കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയ്ക്ക് ആശ്വാസം, കേസുകൾ കുറഞ്ഞു, രോഗമുക്തി ഉയർന്നു, ഇന്ന് കൊവിഡ് 3 പേർക്ക് മാത്രം

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് കേസുകൾ കുറയുന്നു. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ 21 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ 348 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 183 പേരാണ് ചികിത്സയിലുളളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: ഉമ്മന്നൂർ വിളങ്ങര സ്വദേശിയായ 58 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 16 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 16 D) തിരുവനന്തപുരത്തും അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

covid

വെളിയം പഞ്ചായത്തിൽ പടിഞ്ഞാറേ വെളിയം സ്വദേശിയായ 65 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29 ന് സൗദി അറേബ്യയിൽ നിന്നും ഇന്റിഗോ 6E 9345 നമ്പര്‍ ഫ്ലൈറ്റിൽ കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ ഫലം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സ ആരംഭിച്ചു.

വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!

Recommended Video

cmsvideo
തിരുവനന്തപുരം നഗരത്തിൽ സെന്റിനിയൽ സർവേയുടെ ഭാഗമായി സ്രവപരിശോധന ആരംഭിച്ചു

കുണ്ടറ സ്വദേശിയായ 24 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 28 ന് കസാഖിസ്ഥാനിൽ നിന്നും AI JI 1916 നമ്പർ ഫ്ലൈറ്റിൽ ഡൽഹിയിലും അവിടെ നിന്നും AI JI 1174 നമ്പർ ഫ്ലൈറ്റിൽ ബാംഗ്ലൂരും തുടർന്ന് അവിടെ നിന്ന് ജൂണ്‍ 29 ന് ഇന്റിഗോ 6E 379 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്രവപരിശോധന നടത്തി നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ഐരാണിമുട്ടം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്

English summary
21 Covid recovery cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X