കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 12 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് രോഗം

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഉളളവർക്കാണ് രോഗം . എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 14 പേര്‍ നാട്ടുകാരാണ്. വിദേശത്ത് നിന്നും എത്തിയവര്‍ സൗദി(6), ബഹ്‌റിന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങില്‍ നിന്ന് ഒരാള്‍ വീതവും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. ഇന്ന് 8 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ 553 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 4 പേർ മരണപ്പെട്ടു. ഇന്ന് 12 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: നെടുമണ്‍കാവ് കുടിക്കോട് സ്വദേശികളായ 54, 31, 20 വയസുള്ള പുരഷന്‍മാരും 50 വയസുള്ള സ്ത്രീയും ഉള്‍പ്പെടുന്നതാണ് ഒരു കുടംബത്തിലെ നാലുപേര്‍. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ മത്സ്യവില്പനക്കാരനായ ജൂലൈ ആറിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം സംശയിക്കുന്ന 26, 33, 13, 26, വയസുള്ള ശാസ്താംകോട്ട രാജഗിരി സ്വദേശികള്‍, 13 വയസുള്ള രാജഗിരി സ്വദേശിനി. 36 കാരനായ പരവൂര്‍ സ്വദേശി, ചവറ തെക്കുംഭാഗം സ്വദേശിയായ നാലു വയസുള്ള ആണ്‍കുട്ടി, ആരോഗ്യ പ്രവര്‍ത്തകനായ മുട്ടറ സ്വദേശി(48), പുനലൂര്‍ ഭാരതീപുരം സ്വദേശി(28), യാത്രാചരിതം ഇല്ലാത്ത തേവലക്കര സ്വദേശി(38) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്.

covid

Recommended Video

cmsvideo
POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

വിദേശത്ത് നിന്നും എത്തിയവര്‍- തേവലക്കര കോയിവിള സ്വദേശി(40), കരിക്കോട് സ്വദേശി(36), തേവലക്കര തെക്കുംഭാഗം സ്വദേശി(52), കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി(42), ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല സ്വദേശി(41) പ•ന വടക്കുംതല സ്വദേശി(50) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്. കൊട്ടാരക്കര സ്വദേശി(21) കിര്‍ഗിസ്ഥാനില്‍ നിന്നും തെ•ല ഉറുകുന്ന് സ്വദേശിനി(35) ബഹ്‌റിന്‍ നിന്നും എത്തിയതാണ്. കടയ്ക്കല്‍ സ്വദേശി(29) - മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് ആണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
23 More Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X