കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ആശങ്കയുടെ നടുവിൽ, 23 പേർക്ക് കൂടി കൊവിഡ്, ഏക ആശ്വാസം സമ്പർക്ക കേസുകൾ ഇല്ലാത്തത്

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 പേര്‍
വിദേശത്ത് നിന്നും 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരുമാണ്. സമ്പർക്ക കേസുകളില്ല. ഇന്ന് ജില്ലയിൽ 39 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. 175 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങൾ ഇങ്ങനെ:

അഞ്ചല്‍ വടമൺ സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 26 ന് ദമാമില്‍ നിന്നും 6E9052 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. കരമനയില്‍ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. തിരുവനന്തപുരത്ത് ചികിത്സക്കായി പ്രവേശിപ്പിച്ചു. തലവൂര്‍ സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 29 ന് ദമാമില്‍ നിന്നും 6E9052നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. കരമനയില്‍ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി.

ശുരനാട് സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്നും ‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി അവിടെ റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തി. ചിറ്റുമല സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 29 ന് ദമാമില്‍‍
നിന്നും 6E9052 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധന
നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പവിത്രേശ്വരം സ്വദേശിയായ 54 വയസുളള പുരുഷന്‍. ‍ദോഹയില്‍ നിന്നും എത്തി. ആന്റിബോഡി പോസിറ്റീവായിരുന്നു.സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂര്‍ ചാലിയക്കര സ്വദേശിയായ 57 വയസുളള പുരുഷന്‍. ദമാമിൽ നിന്നും എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊട്ടാരക്കര വാളകം‍ സ്വദേശിയായ 47 വയസുളള പുരുഷന്‍. ദമാമില്‍ നിന്നും‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജ് CFLTC- യില്‍ പ്രവേശിപ്പിച്ചു.

covid

ഈസ്റ്റ് കല്ലട സ്വദേശിയായ 58 വയസുളള പുരുഷന്‍. ദമാമില്‍ നിന്നു
എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തിയതില്‍ ‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയും ചെയ്തു. ഇടമണ്‍ സ്വദേശിനിയായ 33 വയസുളള യുവതി‍. ബാംഗ്ലൂരില്‍ നിന്നും കുടുംബവുമൊത്ത് കാറില്‍ യാത്ര ചെയ്തു ജൂണ്‍ 30 ന്
എത്തി ‍ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും
സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..

ഇടമണ്‍ സ്വദേശിനിയായ 26 വയസുളള യുവതി‍. ബാംഗ്ലൂരില്‍ നിന്നും
കുടുംബവുമായി കാറില്‍ യാത്ര ചെയ്തു ജൂണ്‍ 30 ന് എത്തി ‍ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി. അരിനല്ലൂര്‍ സ്വദേശിനിയായ 34 വയസുളള സ്ത്രീ. ഹൈദരാബാദില്‍ നിന്നും
വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര
അരിനല്ലൂരുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ
ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയ ഫലം പോസിറ്റീവ്
ആയി. അരിനല്ലൂര്‍ സ്വദേശിയായ 60 വയസുളള പുരുഷന്‍. ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര അരിനല്ലൂരുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയ ഫലം പോസിറ്റീവ് ആയി.

അരിനല്ലൂര്‍ സ്വദേശിനിയായ 48 വയസുളള സ്ത്രീ. ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര അരിനല്ലൂരുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ് ആയി. അരിനല്ലൂര്‍ സ്വദേശിനിയായ 9 വയസുളള ബാലിക. ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര അരിനല്ലൂരുമെത്തി. രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാവെളി സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 21 ന് ദുബായിയില്‍‍ നിന്നും എയര്‍ അറോബ്യയില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.

C1

Recommended Video

cmsvideo
തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി നഗരസഭ

ഇളമ്പല്‍ സ്വദേശിയായ 43 വയസുളള പുരുഷന്‍ കുവൈറ്റില്‍ നിന്നും
ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുത്തനമ്പലം‍ സ്വദേശിയായ 32 വയസുളള യുവാവ്. ദുബായില്‍ ‍ നിന്നു ‍FG 9062 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC
ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍
പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ്
ആയി കണ്ടെത്തി.

തേവലക്കര പാലക്കല്‍ സ്വദേശിയായ 30 വയസുളള പുരുഷന്‍. ജൂണ്‍22 ന്
റിയാദില്‍ നിന്നും 6E 3774നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലും തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. തേവലക്കര സ്വദേശിയായ 51 വയസുളള പുരുഷന്‍. ജൂണ്‍19 ന് ഷാര്‍ജയില്‍നിന്നും കൊച്ചിയിലെത്തി അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലും തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

ഓടനാവട്ടം‍ സ്വദേശിയായ 32 വയസുളള പുരുഷന്‍. ജൂണ്‍ 29 ന് ഖസാക്കിസ്ഥാനില്‍‍ ‍നിന്നും
ഡല്‍ഹി, ബാഗ്ലൂര്‍ വഴി കൊച്ചിയിലെത്തി അവിടെ നിന്നും എയര്‍പോര്‍ട്ട്
ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ
ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ ഫലം
പോസിറ്റീവ് ആയി കണ്ടെത്തി.ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍. ജൂണ്‍ 26 ന് എത്യോപിയായില്‍‍‍ ‍നിന്നും കൊച്ചിയിലെത്തി അവിടെ നിന്നും ടൂറിസ്റ്റ് ബസ്സിൽ കൊല്ലത്തും തുടര്‍ന്ന് കാറില്‍ വീട്ടിലുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. കല്ലേലി ഭാഗം സ്വദേശിയായ 42 വയസുളള പുരുഷന്‍. കുവൈറ്റില്‍ ‍നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചല്‍ സ്വദേശിയായ 31 വയസുളള യുവാവ്‍. ജൂണ്‍ 30 ന് അബുദാബിയില്‍‍‍ ‍നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റിൽ (സീറ്റ് നമ്പര്‍ 28C)‍ എത്തി. റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നു. കളമശ്ശേരി രാജഗിരി മെന്‍‍സ് ഹോസ്റ്റലില്‍ നിരീക്ഷണത്തിലായിരുന്നു.

English summary
23 New Covid 19 Cases confirmed in Kollam Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X