കൊല്ലത്ത് 2368 പേർക്ക് കൂടി കൊവിഡ്, 2056 പേര്‍ രോഗമുക്തി നേടി
ജില്ലയില്‍ ഇന്നലെ (മെയ് 28) 2368 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2056 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 2360 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 660 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-55, പരവൂര്‍-54, കരുനാഗപ്പള്ളി-21, കൊട്ടാരക്കര-18 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

Recommended Video
ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-133, കുലശേഖരപുരം-79, തൃക്കരുവ-73, തേവലക്കര-64, തൃക്കോവില്‍വട്ടം-55, പെരിനാട്-52, കുളത്തൂപ്പുഴ-49, തെക്കുംഭാഗം-46, ചവറ-43, പത്തനാപുരം-42, ചാത്തന്നൂര്‍-39, പൂതക്കുളം-38, മയ്യനാട്-37, കൊറ്റങ്കര-36, ഓച്ചിറ, ക്ലാപ്പന എന്നിവിടങ്ങളില്‍ 34 വീതവും ഇട്ടിവ-33, ഇടമുളയ്ക്കല്‍-32, ചിറക്കര-31, പോരുവഴി-30, ആദിച്ചനല്ലൂര്‍, തെ•ല പ്രദേശങ്ങളില്‍ 28 വീതവും പട്ടാഴി വടക്കേക്കര-27, നെടുമ്പന, ശാസ്താംകോട്ട ഭാഗങ്ങളില്‍ 25 വീതവും കുണ്ടറ, പ•ന എന്നിവിടങ്ങളില്‍ 23 വീതവും അഞ്ചല്‍, കരീപ്ര, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ 22 വീതവും വെളിയം-21, കരവാളൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ 20 വീതവും ഇളമ്പള്ളൂര്‍-17, കടയ്ക്കല്‍-16, നിലമേല്‍, പനയം എന്നിവിടങ്ങളില്‍ 15 വീതവും പവിത്രേശ്വരം-14, മൈനാഗപ്പള്ളി-13, എഴുകോണ്‍, തലവൂര്‍, തഴവ ഭാഗങ്ങളില്‍ 12 വീതവും ആര്യങ്കാവ്, മൈലം പ്രദേശങ്ങളില്‍ 11 വീതവും ഈസ്റ്റ് കല്ലട, ഏരൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും നീണ്ടകര, പേരയം ഭാഗങ്ങളില്‍ ഒന്‍പതു വീതവും ചടയമംഗലം-എട്ട്, ഉമ്മന്നൂര്‍, നെടുവത്തൂര്‍, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ഏഴു വീതവും അലയമണ്‍, പൂയപ്പള്ളി പ്രദേശങ്ങളില്‍ ആറു വീതവും പട്ടാഴി, പിറവന്തൂര്‍, വെട്ടിക്കവല എന്നിവിടങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, ഇളമാട്, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.












Click it and Unblock the Notifications