Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, കളക്ടറുടെ പരിശോധനയിൽ കൊല്ലത്ത് പിഴ 24 സ്ഥാപനങ്ങൾക്ക്

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 14 കേസുകളില്‍ പിഴയീടാക്കി. 108 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കൊട്ടാരക്കരയില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകളില്‍ പിഴയീടാക്കി. 171 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ടു കേസുകളില്‍ പിഴ ഈടാക്കുകയും 19 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

covid

കൊല്ലത്തെ വിവിധ പഞ്ചായത്തുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 19 കേസുകളില്‍ താക്കീത് നല്‍കി. പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഗീതയുടെ നേതൃത്വത്തില്‍ പുനലൂര്‍, അഞ്ചല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരത്തെ പിറവന്തൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകള്‍ക്ക് താക്കീത് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+