കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഇതുവരെ കൊവിഡ് വാക്സിൻ നൽകിയത് 27441 പേര്‍ക്ക്, ഇന്ന് 334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന് 1357 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി ചവറ-22, സി എച്ച് സി കലയ്ക്കോട്-80, സി എച്ച് സി കുളത്തൂപ്പുഴ-16, സി എച്ച് സി ഓച്ചിറ-19, സി എച്ച് സി തൃക്കടവൂര്‍-20, സി എച്ച് സി വെളിനല്ലൂര്‍-83, ജില്ലാ ആയുര്‍വേദ ആശുപത്രി-103, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-203, മെഡിസിറ്റി-88, നായേഴ്സ് ആശുപത്രി-82, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-80, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-62, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-71, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-54, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-75, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-18, വിക്ടോറിയ ആശുപത്രി-99, പി എച്ച് സി ചാത്തന്നൂര്‍-13, സി എച്ച് സി നിലമേല്‍-45, കുണ്ടറ താലൂക്ക് ആശുപത്രി-34.

covid

ജില്ലയില് ഇന്ന് 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 254 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും, സമ്പര്‍ക്കം വഴി 330 പേര്‍ക്കും, മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 73 പേര്‍ക്കാണ് രോഗബാധ. മതിലില്‍, തേവള്ളി ഭാഗങ്ങളില്‍ അഞ്ചുവീതവും ലക്ഷ്മിനട, തിരുമുല്ലാവാരം, കാവനാട് പ്രദേശങ്ങളില്‍ നാലുവീതവും തങ്കശ്ശേരി, ഉഷസ് നഗര്‍, തട്ടാമല, നേതാജി നഗര്‍, ശാന്തി നഗര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഗ്രാമപഞ്ചായത്തുകളില്‍ കുന്നത്തൂര്‍-14, അഞ്ചല്‍-13, തലവൂര്‍, ചവറ ഭാഗങ്ങളില്‍ 11 വീതവും പെരിനാട്, കരീപ്ര, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 10 വീതവും ചാത്തന്നൂര്‍, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ ഒന്‍പതുവീതവും ചടയമംഗലം, കൊറ്റങ്കര ഭാഗങ്ങളില്‍ എട്ടുവീതവും പൂതക്കുളം, പന്മന, തേവലക്കര, പത്തനാപുരം പ്രദേശങ്ങളില്‍ ഏഴുവീതവും പേരയം, പിറവന്തൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ ആറുവീതവും പനയം, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ അഞ്ചുവീതവും ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, തൃക്കരുവ പ്രദേശങ്ങളില്‍ നാലുവീതവും ശൂരനാട് സൗത്ത്, വെളിയം, വെട്ടിക്കവല, വിളക്കുടി, മയ്യനാട്, മണ്‍ട്രോതുരുത്ത്, കുളത്തൂപ്പുഴ, കുണ്ടറ, കല്ലുവാതുക്കല്‍, ഏരൂര്‍, എഴുകോണ്‍, ആര്യങ്കാവ്, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

English summary
27441 people get Covid vaccine at Kollam District till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X