കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം: കാമുകിയെ തീയിട്ടുകൊന്നയാള്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

കൊല്ലം: പണമല്ല, പ്രണയം ആളെക്കൊല്ലി എന്ന് തിരുത്തിയേഴുതേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ആറ്റിങ്ങലില്‍ പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊന്ന കാമുകി. ഇവിടെയിതാ കാമുകിയെ മണ്ണെണ്ണയൊഴിച്ചു കൊന്ന മറ്റൊരു കാമുകന്‍.

കുളത്തര്‍ പുഴയിലാണ് സംഭവം. ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട കമിതാക്കളില്‍ കാമുകിയെ കാമുകന്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊല്ലുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

fire-hands

കുളത്തൂര്‍പ്പുഴ സാംനഗറില്‍ നിസാര്‍ എന്ന 29കാരനാണ് 32 കാരിയായ പ്രണയിനിയെ കൊന്ന കേസില്‍ അറസ്റ്റിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഷൈല നിസാറുമായി പ്രണയത്തിലായിരുന്നു. ബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ 15ന് ഇരുവരും സാംനഗറിലെ വനത്തിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. നിസാര്‍ ഷൈലയുടെ ശരീരത്തില്‍ തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതി വിളക്കുപാറയുിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധവീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട ഷൈലയ്ക്ക് രണ്ട് കുട്ടികളുണ്ട്.

English summary
29 year old man got arrest for killed lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X