കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രാര്‍ത്ഥനകള്‍ ഫലിച്ചു, അവര്‍ നാട്ടിലെത്തി, മൂന്ന് നഴ്‌സുമാരുടെ അതിജീവനം, ഒടുവില്‍ പുഞ്ചിരി!!

Google Oneindia Malayalam News

കൊല്ലം: ലോകം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അവര്‍ സൗദി അറേബ്യയില്‍ കുടുങ്ങി പോയത്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് ആ നാല് സ്ത്രീകള്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ചു. ഇവര്‍ മൂന്ന് പേരും കൊല്ലം ജില്ലക്കാരാണ്. പ്രീതി തോമസ്, ബിന്‍സി ബേബി, ചിന്നു സാം, എന്നിവരാണ് കാത്തിരിപ്പിനൊടുവില്‍ നാട്ടിലെത്തിയത്. ഇന്നലെ ഇവര്‍ കോഴിക്കോടാണ് വിമാനം ഇറങ്ങിയത്. ശാസ്താംകോട്ട മുതുപിലാക്കാട് പ്രിന്‍സി ഭവനത്തില്‍ പ്രീതി തോമസ് മൂന്ന് വര്‍ഷമായി റിയാദില്‍ നഴ്‌സാണ്. ജോലി ഉപേക്ഷിച്ചാണ് ഇവര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ നാട്ടില്‍ വന്ന് മടങ്ങിയതാണ്.

1

പ്രീതിയുടെ അവസ്ഥ കുറച്ച് പരിതാപകരമായിരുന്നു. ഇവര്‍ ട്ടെ് മാസം ഗര്‍ഭിണിയായിരുന്നു. കോവിഡ് എത്തിയതോടെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് പ്രീതി പറയുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്ത് ശേഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവര്‍ക്കായി നിര്‍ദേശങ്ങളും നല്‍കുന്നുണ്ടായിരുന്നു. ഇവര്‍ക്കായി റിയാദിലെ മലയാളികളും ചില കൂട്ടായ്മകളും സഹായവുമായി എത്തിയിരുന്നു. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് പ്രീതി പ്രിയപ്പെട്ടവരുടെ അരികിലേക്ക് എത്തിയിരിക്കുകയാണ്. ബിന്‍സി ബേബിയും മൂന്ന് വര്‍ഷമായി റിയാദില്‍ നഴ്‌സാണ്. വിവാഹത്തിനായി കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയിരുന്നു ബിന്‍സി. ഇവരുടെ ഭര്‍ത്താവ് കോന്നി സ്വദേശിയാണ്.

കോവിഡ് രോഗികള്‍ ആശുപത്രിയില്‍ എത്തിയതോടെ അവിടെയും ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബിന്‍സി പറയുന്നു. കൂടെയുള്ള നഴ്‌സുമാര്‍ക്കും രോഗം ബാധിച്ചു. ബിന്‍സിക്ക് കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവ് ആയതോടെ ആശ്വാസമായി. കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളാണ് ഇവര്‍ക്ക് നാട്ടിലെത്താനുള്ള വഴിയായി മാറിയത്. പുനലൂര്‍ ഇളമ്പല്‍ കോട്ടവട്ടം നെടിയവിള വീട്ടില്‍ സാമിന്റെ ഭാര്യ ചിന്നു സാം റിയാദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. ഇവരുടെ ഭര്‍ത്താവ് സാമും സൗദിയിലാണ്. വളരെ പ്രയാസങ്ങള്‍ അനുഭവിച്ചാണ് ചിന്നു നാട്ടിലെത്തിയത്.

പ്രിയപ്പെട്ട മകള്‍ നാട്ടിലും അമ്മ വിദേശത്തും എന്ന അവസ്ഥയിലായിരുന്നു ചിന്നു. അഞ്ച് വയസ്സുകാരി മകള്‍ അന്ന പുനലൂരിലെ വീട്ടിലാണ് ഉള്ളത്. ഇവര്‍ തിരിച്ചെത്തിയാല്‍ 14 ദിവസം പിറവത്തെ കുടുംബ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും. മകള്‍ തന്നെ പിരിഞ്ഞിരിക്കാന്‍ തയ്യാറേയല്ല. അതുകൊണ്ടാണ് പുനലൂരിലേക്ക് പോവാന്‍ അന്ന് തയ്യാറാവാതിരുന്നത്. മാത്രമല്ല ഇവര്‍ 34 ആഴ്ച്ച ഗര്‍ഭണിയുമാണ്. താന്‍ നാട്ടിലെത്തുന്ന വിവരം അന്നയെ ചിന്നു അറിയിച്ചിട്ടില്ല. ക്വാറന്റൈന്‍ കഴിഞ്ഞാല്‍ മകളുടെ അടുത്തെത്തും. മാര്‍ച്ച് 26ന് ഡ്യൂട്ടി കഴിഞ്ഞ് ഏപ്രില്‍ ഒന്നിന് നാട്ടിലേക്ക് വരാനായി ടിക്കറ്റെടുത്തതാണ്. ഇത് റദ്ദാക്കുകയായിരുന്നു. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്താണ് ഇപ്പോള്‍ വരുന്നത്.

ഗൾഫിൽ നിന്നെത്തിയവർക്ക് കൊവിഡ്, രണ്ട് പേർ കൊച്ചിയിലും കോഴിക്കോടും ചികിത്സയിൽ!ഗൾഫിൽ നിന്നെത്തിയവർക്ക് കൊവിഡ്, രണ്ട് പേർ കൊച്ചിയിലും കോഴിക്കോടും ചികിത്സയിൽ!

English summary
3 women stranded in saudi arabia arrived in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X