കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 20 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ, ഇന്ന് ആകെ 33 കൊവിഡ് കേസുകൾ

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേർ വിദേശത്ത് നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 13 പേര്‍ രോഗമുക്തി നേടി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വെട്ടിക്കവല കാക്കോട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് സൗദി അറേബ്യയിൽ നിന്നും 6E 9328 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ II A) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പട്ടാഴി പന്തപ്ലാവ് സ്വദേശിയായ 7 വയസുളള ബാലൻ. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തി ലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ഇളമാട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ജൂണ്‍ 24 ന് ഒമാനിൽ നിന്നും 6E 8706 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 23 C) തിരുവനന്തപുരത്തും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ശാസ്താംകോട്ട മനക്കര സ്വദേശിനിയായ 72 വയസ്സുള്ള സ്ത്രീ. ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പോരുവഴി ഇടക്കാട് സ്വദേശിയായ 35 വയസുളള യുവാവ്. ജൂലൈ 4 ന് ദമാമിൽ നിന്ന് G87177 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം D 28) കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

covid

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 13 വയസുളള പെൺകുട്ടി.
P 466 മായി സമ്പർക്കത്തിൽ വന്നയാളാണ് . ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പട്ടാഴി സ്വദേശിനിയായ 1 വയസ്സുള്ള ബാലിക. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പട്ടാഴി പന്തപ്ലാവ് സ്വദേശിനിയായ 60 വയസ്സുള്ള സ്ത്രീ. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ചന്ദനത്തോപ്പ് സ്വദേശിയായ 32 വയസുളള യുവാവ്. ജൂലൈ 10 ന് ഖത്തറിൽ നിന്നും ഫ്ലൈറ്റ് നം. 6E 8702 (സീറ്റ് നം. 15 ഇ) തിരുവനന്തപുരത്തെത്തി അവിടെ സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

അഞ്ചൽ പിറവം സ്വദേശിയായ 50 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ചവറ സ്വദേശിയായ 64 വയസ്സുള്ള പുരുഷൻ. ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി. 6E 9070 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍19 D) തിരുവനന്തപുരത്തും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു.. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ഇട്ടിവ സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 29 ന് സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു.. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട മനക്കര സ്വദേശിയായ 54 വയസുളള സ്ത്രീ. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ജൂൺ 13 മുതൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

തൊടിയൂർ കല്ലേലിഭാഗം സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. കരുനാഗപ്പളളി പുതിയകാവിൽ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പന്മന വടുതല സ്വദേശിനിയായ 38 വയസുളള യുവാവ്. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പന്മന സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 69 വയസുളള സ്ത്രീ. P. 464 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

Recommended Video

cmsvideo
POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 44 വയസുളള സ്ത്രീ. P. 464 മായി സമ്പർക്കത്തിൽ വന്നയാളാണ്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിയായ 16 വയസുളള ആൺകുട്ടി. P. 464 മായി സമ്പർക്കത്തിൽ വന്നയാളാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. കോൺടാക്ടാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിയായ 46 വയസുളള പുരുഷൻ . സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം പടപ്പക്കര സ്വദേശിനിയായ 17 വയസുളള യുവതി. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കൊല്ലം പടപ്പക്കര സ്വദേശിയായ 44 വയസുളള പുരുഷൻ. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം പടപ്പക്കര സ്വദേശിനിയായ 40 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം പടപ്പക്കര സ്വദേശിനിയായ 14 വയസുളള പെൺകുട്ടി. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

മയ്യനാട് സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂൺ 30 ന് സൗദി അറേബ്യയിൽ നിന്നും ഫ്ലൈറ്റ് നം SV3892 (സീറ്റ് നം. 45 L) കോഴിക്കോട്ടെത്തി. അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശൂരനാട് പടിഞ്ഞാറ്റിൻകര 45 വയസുളള പുരുഷൻ. ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്നും ഫ്ലൈറ്റ് നം 6E 9052 (സീറ്റ് നം. 15 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശിയായ 59 വയസുളള പുരുഷൻ. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശൂരനാട് തെക്കേമുറി സ്വദേശിയായ 24 വയസുളള പുരുഷൻ. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കന്യാകുമാരി സ്വദേശിയായ 53 വയസുളള പുരുഷൻ. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കൊല്ലം കോർപ്പറേഷനിലെ 25 വയസുളള യുവാവ്. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. മൈനാഗപ്പളളി സ്വദേശിയായ 31 വയസുളള യുവാവ്. ജൂലൈ 1 ന് സൗദി അറേബ്യയിൽ നിന്നും G87127 ഫ്ലൈറ്റിൽ (സീറ്റി 22 ഇ) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കോട്ടുക്കൽ സ്വദേശിയായ 31 വയസുളള യുവാവ്. ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്നും 6E 9272 ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റി 15 D) തൃച്ചിയിലെത്തി. അവിടെ 7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം എറണാകുളത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

English summary
33 More Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X