Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 341 പേർക്ക്

കൊല്ലം: കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, അയത്തില്‍ എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, നീണ്ടകര പ്രദേശങ്ങളിലുമാണ് രോഗികള്‍ കൂടുതല്‍. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 340 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 143 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-23, അയത്തില്‍-16, പുള്ളിക്കട-9, ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, വാടി ഭാഗങ്ങളില്‍ അഞ്ച് വീതവും ആശ്രാമം, കടപ്പാക്കട, തട്ടാമല, താമരക്കുളം, തെക്കേവിള എന്നിവിടങ്ങളില്‍ നാല് വീതവും കാവനാട്, തിരുമുല്ലവാരം, മതിലില്‍, മാടന്‍നട, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.

covid

കരുനാഗപ്പള്ളി-21, നീണ്ടകര-16, തൃക്കരുവ-11, മൈനാഗപ്പള്ളി-10, കല്ലുവാതുക്കല്‍-9, ചവറ-8, ഉമ്മന്നൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴ് വീതവും കുളത്തൂപ്പുഴ, കൊട്ടാരക്കര, തൊടിയൂര്‍, പവിത്രേശ്വരം, പുനലൂര്‍, വിളക്കുടി, ശൂരനാട് ഭാഗങ്ങളില്‍ ആറ് വീതവും ആലപ്പാട്, തൃക്കോവില്‍വട്ടം, നെടുമ്പന, പരവൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ആദിച്ചനല്ലൂര്‍, പത്തനാപുരം, പെരിനാട്, മയ്യനാട്, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 182 പേര്‍ രോഗമുക്തി നേടി. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി(23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+