കൊല്ലം തീരദേശ സംരക്ഷണത്തിന് 37 കോടിയുടെ പദ്ധതി; 25 പുലിമുട്ടുകള്‍ ഇരവിപുരം മുതലുള്ള തീരദേശത്ത് നിര്‍മ്മിക്കും
കൊല്ലം: തീരദേശ സംരക്ഷണത്തിന് ആവശ്യമായ 25 പുലിമുട്ടുകള്‍ ഇരവിപുരം മുതലുള്ള തീരദേശത്ത് നിര്‍മിക്കാന്‍ 37 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി അവസാനത്തോടെ നിര്‍മാണം തുടങ്ങാനാകും.
കൊല്ലം ജില്ലയിൽ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 'മികവ്' പദ്ധതി; 10 ക്ലാസുകളിലെ 764 പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍
മയ്യനാട് പുതുതായി നിര്‍മിക്കുന്ന ഹൈജീനിക് ഫിഷ് മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വൃത്തി ഉറപ്പാക്കിയുള്ള ആധുനിക മീന്‍ മാര്‍ക്കറ്റുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍മിക്കുന്നത്. ഇവിടെ തുടങ്ങുന്ന മാര്‍ക്കറ്റിന് സര്‍ക്കാരിന്റെ 1.51 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 15 ലക്ഷവുമാണ് വിനിയോഗിക്കുക.

പള്ളിമുക്കില്‍ ഇരവിപുരം മണ്ഡലത്തിലെ മൂന്നാമത്തെ ഹൈജീനിക് മാര്‍ക്കറ്റിനും അനുമതി നല്‍കിയിട്ടുണ്ട്. തീരദേശത്തിന്റെയാകെ സംരക്ഷണ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി പരവൂര്‍പൊഴിക്കര റോഡ് നവീകരണം ബീച്ചുവരെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്, വൈസ് പ്രസിഡന്റ് സിന്ധു, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലെസ്ലി ജോര്‍ജ്ജ്, യു. ഉമേഷ്, ബിന്ദു, സെക്രട്ടറി എസ്. സജീവ്, മറ്റു ജനപ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, തീരദേശ വികസന കോര്പറേഷന് ചീഫ് എഞ്ചിനീയര്‍ ബി.ടി.വി. കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications