4 പേർക്ക് കൊവിഡ്, വെള്ളിമണിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർ ക്വാറന്റൈനിൽ പ്രവേശിക്കണം
കൊല്ലം: വെള്ളിമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചില്‍ വച്ച് ഓഗസ്റ്റ് 17 തിങ്കളാഴ്ച 11 മണിക്ക് നടന്ന വിവാഹത്തിലും തലേന്ന് മൂന്ന് മണി മുതല്‍ നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാൻ നിർദേശം. ഇവര്‍ കോവിഡ് ടെസ്റ്റിംഗിന് വിധേയമാകും മുമ്പ് പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു. ചടങ്ങുകളില്‍ പങ്കെടുത്ത പെരിനാട് സ്വദേശികളായ രണ്ടു പേര്‍ക്കും രണ്ടു പേരയം സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതിനാലാണ് നടപടി. സമ്പര്‍ക്കം സംശയിക്കുന്ന എല്ലാ വ്യക്തികളും ബന്ധപ്പെടണം ഫോണ്‍ - 9495972016, 9446543540, 9495788479, 9645495898.
കൊല്ലത്ത് ഇന്ന് 86 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 79 പേർക്കും അലയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 30 പേർ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 2888 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 15 പേരാണ് ഇതുവരെ മരണപ്പെട്ടത്. 33687 പേര്‍ കൊവിഡ് നെഗറ്റീവായി.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications