കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് രോഗികളേക്കാൾ രോഗമുക്തി, രോഗമുക്തി നേടിയത് 426 പേര്‍, കൊവിഡ് സ്ഥിരീകരിച്ചത് 343 പേര്‍ക്ക്

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിൽ 343 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 426 പേര്‍ രോഗമുക്തി നേടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 315 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 23 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം വാടി സ്വദേശി ലോറന്‍സ്(62) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Recommended Video

cmsvideo
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷം; പൊതു ഇടങ്ങളില്‍ സര്‍ക്കാര്‍ നിരക്കില്‍ പരിശോധന നടാത്താൻ തീരുമാനം

'ഭാവനയെ കുറിച്ച് അങ്ങനെ അല്ല പറഞ്ഞത്', പാർവ്വതിയുടെ രാജിക്ക് പിറകേ വിചിത്ര ന്യായവുമായി ഇടവേള ബാബു'ഭാവനയെ കുറിച്ച് അങ്ങനെ അല്ല പറഞ്ഞത്', പാർവ്വതിയുടെ രാജിക്ക് പിറകേ വിചിത്ര ന്യായവുമായി ഇടവേള ബാബു

കൊല്ലം കോര്‍പ്പറേഷനില്‍ ഏറ്റവുമധികം രോഗിബാധിതരുള്ളത് തിരുമുല്ലവാരത്താണ്. കടപ്പാക്കട, വാടി പ്രദേശങ്ങളിലും രോഗബാധിതര്‍ കൂടുതലാണ്. മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പന, വെളിനല്ലൂര്‍, ചാത്തന്നൂര്‍ ചടയമംഗലം, തൃക്കരുവ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

covid

കൊല്ലം കോര്‍പ്പറേഷന്‍ രോഗബാധിതര്‍ 121 പേര്‍. തിരുമുല്ലാവാരം-17, കടപ്പാക്കട, വാടി എന്നിവിടങ്ങളില്‍ ഒന്‍പത് പേര്‍ വീതവും കുരീപ്പുഴ-8, തങ്കശ്ശേരി-7, കാവനാട്-6, തെക്കേവിള, പള്ളിത്തോട്ടം, വടക്കേവിള, തേവള്ളി ഭാഗങ്ങളില്‍ നാലു വീതവും, കച്ചേരിമുക്ക്, മാടന്‍നട പ്രദേശങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതര്‍. മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കരുനാഗപ്പള്ളി-22, കൊട്ടാരക്കര-8, പുനലൂര്‍-7 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പ•ന-16, വെളിനല്ലൂര്‍-13, ചാത്തന്നൂര്‍ ചടയമംഗലം എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും തൃക്കരുവ-7, കൊറ്റങ്കര, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ ആറു വീതവും ശാസ്താംകോട്ട, പോരുവഴി, തൃക്കോവില്‍വട്ടം ചവറ എന്നിവിടങ്ങളില്‍ അഞ്ചുവീതവും, ശൂരനാട്, വെളിയം, വിളക്കുടി, മയ്യനാട്, പെരിനാട് ഭാഗങ്ങളില്‍ നാലു വീതവും തലവൂര്‍, കല്ലുവാതുക്കല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവും രോഗബാധിതരാണുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതിനു താഴെയുമാണ് രോഗികള്‍.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

English summary
426 tested Covid negative in Kollam district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X