Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 448 പേർക്ക് കൂടി കൊവിഡ്, 583 പേര്‍ക്ക് രോഗമുക്തി, 13588 പേര്‍ക്ക് വാക്സിന്‍ നല്‍കി

കൊല്ലം: ജില്ലയില്‍ 448 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 583 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 444 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 88 പേര്‍ക്കാണ് രോഗബാധ. പാലത്തറ-12, കിളികൊല്ലൂര്‍-എട്ട്, ഇരവിപുരം-ഏഴ്, കാവനാട്-ആറ്, കരിക്കോട്-അഞ്ച്, ആശ്രാമം-നാല്, മുണ്ടയ്ക്കല്‍, മങ്ങാട്, തട്ടാമല, കല്ലുംതാഴം, കന്റോണ്‍മെന്റ് നോര്‍ത്ത് എന്നിവടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

covid

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-20, പുനലൂര്‍-10, പരവൂര്‍, കൊട്ടാരക്കര ഭാഗങ്ങളില്‍ ഒന്‍പതുവീതവുമാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ അഞ്ചല്‍-18, പത്തനാപുരം-14, പൂയപ്പള്ളി-12, തലവൂര്‍, നെടുമ്പന ഭാഗങ്ങളില്‍ 11 വീതവും മയ്യനാട്, കുലശേഖരപുരം, ഇളമാട് പ്രദേശങ്ങളില്‍ ഒന്‍പതുവീതവും പേരയം, ചിതറ, കൊറ്റങ്കര, കരവാളൂര്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും മൈലം, കുമ്മിള്‍, ആലപ്പാട് പ്രദേശങ്ങളില്‍ ഏഴുവീതവും ശൂരനാട് നോര്‍ത്ത് , മൈനാഗപ്പള്ളി, മേലില, തൊടിയൂര്‍, കുളക്കട, കരീപ്ര, എഴുകോണ്‍, ആദിച്ചനല്ലൂര്‍, ഏരൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ ആറുവീതവും ശൂരനാട് സൗത്ത്, ശാസ്താംകോട്ട, പെരിനാട്, പ്രദേശങ്ങളില്‍ അഞ്ചുവീതവും നെടുവത്തൂര്‍, വെളിയം, വിളക്കുടി, പവിത്രേശ്വരം, തഴവ, ക്ലാപ്പന, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, ഇട്ടിവ, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ നാലുവീതവും പോരുവഴി, പൂതക്കുളം, ചവറ, ചടയമംഗലം, ഇളമ്പള്ളൂര്‍, അലയമണ്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 13ന് 13588 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 47 ആരോഗ്യപ്രവര്‍ത്തകരും 87 മുന്നണിപ്പോരാളികളും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 7025 പേരും 60 വയസിന് മുകളിലുള്ള 4496 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 188 മുന്നണിപ്പോരാളികള്‍ക്കും 536 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 507 പേര്‍ക്കും 60 വയസിന് മുകളിലുള്ള 601 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+