Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയിൽ 472 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 6070 പേര്‍ക്ക് കൂടി വാക്സിന്‍ നല്‍കി

കൊല്ലം: ജില്ലയില്‍ 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 317 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 462 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ കിളികൊല്ലൂരിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം, തൃക്കോവില്‍വട്ടം, കരവാളൂര്‍, വിളക്കുടി, തൃക്കരുവ, കൊറ്റങ്കര, പോരുവഴി, കുളക്കട, ആദിച്ചനല്ലൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

കൊല്ലം കോര്‍പ്പറേഷനില്‍ 70 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-11, ഉളിയക്കോവില്‍, ആശ്രാമം, കാവനാട് ഭാഗങ്ങളില്‍ ആറുവീതവും ഇരവിപുരം-അഞ്ച്, ബാപ്പുജി നഗര്‍-നാല്, ചിന്നക്കട, അയത്തില്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-20, കൊട്ടാരക്കര-13, കരുനാഗപ്പള്ളി-11, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-41, തൃക്കോവില്‍വട്ടം, കരവാളൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും വിളക്കുടി-14, തൃക്കരുവ, കൊറ്റങ്കര ഭാഗങ്ങളില്‍ 12 വീതവും പോരുവഴി-11, കുളക്കട, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 10 വീതവും പത്തനാപുരം, ഇടമാട് എന്നിവിടങ്ങളില്‍ ഒന്‍പതുവീതവും ഇട്ടിവ-എട്ട്, തഴവ, പൂതക്കുളം, പൂയപ്പള്ളി ഭാഗങ്ങളില്‍ ഏഴുവീതവും ഏരൂര്‍, മയ്യനാട്, തലവൂര്‍, കരീപ്ര, ഉമ്മന്നൂര്‍, അലയമണ്‍ പ്രദേശങ്ങളില്‍ ആറുവീതവും ക്ലാപ്പന, ഓച്ചിറ, മൈനാഗപ്പള്ളി, നിലമേല്‍, തേവലക്കര, ചിതറ, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത്, വെട്ടിക്കവല, പിറവന്തൂര്‍, പട്ടാഴി, നെടുവത്തൂര്‍, നീണ്ടകര, കുന്നത്തൂര്‍, കടയ്ക്കല്‍, ആലപ്പാട്, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ നാലുവീതവും മൈലം, പനയം, നെടുമ്പന, ചാത്തന്നൂര്‍, എഴുകോണ്‍, അഞ്ചല്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 6070 പേര്‍ക്ക് കൂടി കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. എട്ടു ആരോഗ്യപ്രവര്‍ത്തകരും 49 മുന്നണിപ്പോരാളികളും നാലു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 3205 പേരും 60 വയസിന് മുകളിലുള്ള 1868 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 72 മുന്നണിപ്പോരാളികള്‍ക്കും 230 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 352 പേര്‍ക്കും 60 വയസിന് മുകളിലുള്ള 177 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+