കൊല്ലത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്
കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 500 കടന്നു.
മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 503 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്തംബര്‍ 19ന് 436 പേര്‍ക്ക് രോഗബാധ ഉണ്ടായതാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിരക്ക്. വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 495 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 152 പേര്‍ രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷന്‍-126, തൊടിയൂര്‍-46, തൃക്കരുവ-45, ആലപ്പാട്-44, ശൂരനാട്-12, നീണ്ടകര-11, കൊട്ടാരക്കര, കിഴക്കേകല്ലട, പവിത്രേശ്വരം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും തൃക്കോവില്‍വട്ടം, മയ്യനാട് ഭാഗങ്ങളില്‍ എട്ടുവീതവും പുനലൂര്‍-7, കുലശേഖരപുരം, വെളിനല്ലൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ ആറു വീതവും, ഉമ്മന്നൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചുവീതവും, വടക്കും ഭാഗം, മേലില, ചവറ, പനയം, പട്ടാഴി, തേവലക്കര എന്നിവിടങ്ങളില്‍ നാലുവീതവും മൈലം, പോരുവഴി, പന, പത്തനാപുരം, തഴവ, കല്ലുവാതുക്കല്‍, കരീപ്ര, ഏരൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളുമാണുള്ളത്.

കൊല്ലം കോര്‍പ്പറേഷനില്‍ കടപ്പാക്കട-12, മങ്ങാട്, ശക്തികുളങ്ങര എന്നിവടങ്ങളില്‍ എട്ടുവീതവും, പുള്ളിക്കട, മൂതാകര എന്നിവിടങ്ങളില്‍ ആറു വീതവും, കാവനാട്, കരിക്കോട് അയത്തില്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും, അഞ്ചാലുംമൂട്-4, മരുത്തടി, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്.
ആഗസ്റ്റ് 22 ന് മരണമടഞ്ഞ ആയുര്‍ സ്വദേശി രാജേഷ്(37), സെപ്റ്റംബര്‍ എട്ടിന് മരണമടഞ്ഞ തട്ടാമല സ്വദേശിനി സുല്‍ഫത്ത്(57), സെപ്റ്റംബര്‍ 20 ന് മരണമടഞ്ഞ പൂയപ്പള്ളി സ്വദേശിനി സൂസമമ രാജു(62) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍: ആദിച്ചനല്ലൂര്‍ പറക്കുളം സ്വദേശി(27), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(44) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍: പ•ന വലിയത്ത്മുക്ക് സ്വദേശി(22) കര്‍ണ്ണാടകയില്‍ നിന്നും പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(54) നാഗാലാന്റില്‍ നിന്നും ശക്തികുളങ്ങര മരിയാലയം ജംഗ്ഷന്‍ സ്വദേശി(26) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയതാണ്.
ആരോഗ്യപ്രവര്‍ത്തകര്‍: കൊല്ലം കല്ലുംതാഴം സ്വദേശി(28) കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെയും തൃക്കരുവ തെക്കേചേരി സ്വദേശിനി(40) കാഞ്ഞാവെളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും മൈനാഗപ്പള്ളി കടപ്പ സ്വദേശി(23) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.












Click it and Unblock the Notifications