കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് വീണ്ടും ആശങ്ക ശക്തം, ഇന്നും കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു, മൂന്ന് മരണം

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് വീണ്ടും 500 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം. ജില്ലയിൽ ഇന്ന് 569 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 7 പേർക്കും, സമ്പർക്കം മൂലം 552 പേർക്കും, 6 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 207 പേർ രോഗമുക്തി നേടി.

 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍ 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍

സെപ്റ്റംബർ 3 ന് മരണമടഞ്ഞ വാഴത്തോപ്പ് സ്വദേശി ജോർജ്ജ് (69), സെപ്റ്റംബർ 18 ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവൻ (90), സെപ്റ്റംബർ 23 ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവാകുഞ്ഞ് (68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയവർ: തെക്കുംഭാഗം സ്വദേശി ഖത്തറിൽ നിന്നുമെത്തി, കൊല്ലം മരുത്തടി കന്നിമേൽചേരി സ്വദേശി യു.എ.ഇ യിൽ നിന്നുമെത്തി, കൊല്ലം ഒഴുക്കുതോട് സ്വദേശി യു.എ.ഇ യിൽ നിന്നുമെത്തി, കൊല്ലം സ്വദേശി സൗദിഅറേബ്യയിൽ നിന്നുമെത്തി.

covid

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ: കൊല്ലം ഇരവിപുരം സ്വദേശി തമിഴ്നാട്ടിൽ നിന്നുമെത്തി. പന്മന മുള്ളക്കേരി സ്വദേശി തമിഴ്നാട്ടിൽ നിന്നുമെത്തി. കുളത്തുപ്പുഴ കടമാൻകോട് സ്വദേശിനി തമിഴ്നാട്ടിൽ നിന്നുമെത്തി. ഓച്ചിറ ആലുംപീടിക സ്വദേശി ഹൈദരാബാദിൽ നിന്നുമെത്തി, ഓച്ചിറ ആലുംപീടിക സ്വദേശി ഹൈദരാബാദിൽ നിന്നുമെത്തി. ഓച്ചിറ ആലുംപീടിക സ്വദേശി ഹൈദരാബാദിൽ നിന്നുമെത്തി.

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ: ചവറ പയ്യലക്കാവ് സ്വദേശിനി കായംകുളം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തക. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി കൊട്ടിയം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ. കൊല്ലം താലൂക്ക് നഗർ സ്വദേശിനി കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക, കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശിനി കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, കൊല്ലം പുന്നത്തല NN നഗർ സ്വദേശിനി കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക, പരവൂർ നെടുങ്ങോലം സ്വദേശിനി 28 കൊല്ലം സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക.

English summary
569 Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X