കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 583 പേർക്ക് കൂടി കൊവിഡ്, സമ്പർക്കം മൂലം 566 പേർക്ക് രോഗം, 3 മരണം

Google Oneindia Malayalam News

കൊല്ലം: ജില്ലയിൽ ഇന്ന് 583 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 3 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 11 പേർക്കും, സമ്പർക്കം മൂലം 566 പേർക്കും, 3 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 262 പേർ രോഗമുക്തി നേടി. സെപ്റ്റംബർ 21 ന് മരണമടഞ്ഞ കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോൻ ഡാനിയൽ (55), സെപ്റ്റംബർ 23 ന് മരണമടഞ്ഞ പെരുമ്പുഴ സ്വദേശി മുരളിധരൻപിള്ള (62), സെപ്റ്റംബർ 25 ന് മരണമടഞ്ഞ അഞ്ചൽ സ്വദേശിനി ഐഷ ബീവി (80) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളികെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി

വിദേശത്ത് നിന്നും എത്തിയവർ: ഏരൂർ വളവിൽ സ്വദേശി, കരീപ്ര തൃപ്പലഴികം സ്വദേശിനി , പുനലൂർ പ്ലാച്ചേരി സ്വദേശി. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ: ഇളമാട് ചെറിയവെളിനല്ലൂർ സ്വദേശിനി, ഇളമാട് താമരശ്ശേരി സ്വദേശി, ഏരൂർ അയിലറ സ്വദേശി, കരവാളൂർ സ്വദേശി, പവിത്രേശ്വരം കൈതക്കോട് സ്വദേശി, പവിത്രേശ്വരം കൈതക്കോട് സ്വദേശി, പവിത്രേശ്വരം കൈതക്കോട് സ്വദേശി, കരീപ്ര ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ നിവാസി (ആന്ധ്രാപ്രദേശ് സ്വദേശി), കരീപ്ര മടന്തകോട് സ്വദേശി, പന്മന വെറ്റമുക്ക് സ്വദേശി, കുളക്കട ആറ്റുവാശ്ശേരി സ്വദേശി.

covid

ആരോഗ്യപ്രവർത്തകർ: കരുനാഗപ്പള്ളി സ്വദേശിനി (30) നെടുവത്തൂർ എഫ്.എച്ച്.സി യിലെ ആരോഗ്യപ്രവർത്തക, പവിത്രേശ്വരം ഇടവട്ടം സ്വദേശിനി (43) നെടുവത്തൂർ എഫ്.എച്ച്.സി യിലെ ആരോഗ്യപ്രവർത്തക, കൊല്ലം കടപ്പാക്കട സ്വദേശി (38) കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ.

അതിനിടെ ഇന്ന് സംസ്ഥാനത്ത് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്.

English summary
583 New Covid cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X