Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് മൂന്നാം തവണ 500 കടന്ന് കൊവിഡ് കേസുകൾ, കൊല്ലം കോര്‍പ്പറേഷനില്‍ ഗുരുതരം

കൊല്ലം: കൊല്ലം ജില്ലയില്‍ ശനിയാഴ്ച 589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് തവണയാണ് അഞ്ഞൂറ് കടന്ന് രോഗബാധ എത്തിയത്. 23 ന് 503 പേര്‍ക്കായിരുന്നു രോഗബാധ. 25 ന് 569 ല്‍ എത്തി. ശനിയാഴ്ച 589 ല്‍ എത്തുമ്പോള്‍ കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 180 പേര്‍ക്ക് രോഗബാധയുണ്ടായി.

കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂര്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ 16 വീതവും കാവനാട്-14, ഉളിയക്കോവില്‍-8, കടപ്പാക്കട, തേവള്ളി എന്നിവിടങ്ങളില്‍ ഏഴ് വീതവും ചാത്തിനാംകുളം, മങ്ങാട്, മരുത്തടി ഭാഗങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, പുന്തലത്താഴം എന്നിവിടങ്ങളില്‍ അഞ്ച് വീതവും പാലത്തറ, പോളയത്തോട്, തിരുമുല്ലവാരം, പള്ളിത്തോട്ടം അഞ്ചാലുംമൂട്, തട്ടാമല ഭാഗങ്ങളില്‍ നാല് വീതവും ആശ്രാമം, ഇരവിപുരം, കടവൂര്‍, കല്ലുംതാഴം, കിളികൊല്ലൂര്‍, മുണ്ടയ്ക്കല്‍, പുള്ളിക്കട, വടക്കേവിള, വാടി എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.

kollam

ശൂരനാട്-23, ചടയമംഗലം, തൊടിയൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 20 വീതവും നീണ്ടകര, വിളക്കുടി ഭാഗങ്ങളില്‍ 18 വീതവും കരുനാഗപ്പള്ളി-17, ചവറ-16, കൊട്ടാരക്കര-15, തേവലക്കര-14, പട്ടാഴി-12, വെളിനല്ലൂര്‍-11, നെടുമ്പന-10, ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, പരവൂര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും ഈസ്റ്റ് കല്ലട, കുളത്തൂപ്പുഴ, കൊറ്റങ്കര ഭാഗങ്ങളില്‍ ഏഴ് വീതവും കല്ലുവാതുക്കല്‍, തൃക്കരുവ, തെക്കുംഭാഗം എന്നിവിടങ്ങളില്‍ ആറ് വീതവും കരവാളൂര്‍, തെ•ല, പിറവന്തൂര്‍, പൂയപ്പള്ളി, പെരിനാട് ഭാഗങ്ങളില്‍ അഞ്ച് വീതവും അഞ്ചല്‍, ഇളമാട് എന്നിവിടങ്ങളില്‍ നാല് വീതവും ഏരൂര്‍, ക്ലാപ്പന, ചിതറ, നിലമേല്‍, നെടുവത്തൂര്‍, പത്തനാപുരം, പവിത്രേശ്വരം, പുനലൂര്‍, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവും രോഗികളുണ്ട്.
എട്ട് ആരോഗ്യപ്രവത്തകര്‍ക്കും വിദേശത്ത് നിന്നുമെത്തിയ എട്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 571 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 188 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍: കല്ലുവാതുക്കല്‍ പാരിപ്പള്ളി പാറപ്പുറം സ്വദേശി(30), തിരുമുല്ലവാരം മനയില്‍കുളങ്ങര സ്വദേശി(29) എന്നിവര്‍ ഒമാനില്‍ നിന്നും പട്ടാഴി താഴത്ത് വടക്ക് സ്വദേശി(39), ചവറ സ്വദേശി(32) എന്നിവര്‍ കുവൈറ്റില്‍ നിന്നും വാളത്തുംഗല്‍ ഹൈദരാലി നഗര്‍ സ്വദേശി(36) ഖത്തറില്‍ നിന്നും ഇരവിപുരം വേളാങ്കണി നഗര്‍ സ്വദേശി(39) യു എ ഇ യില്‍ നിന്നും ഇരവിപുരം സ്വദേശി(28), കരിക്കോട് സ്വദേശി(53) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍: പനയം ചെമ്മക്കാട് വയനശാല ജംഗ്ഷന്‍ സ്വദേശി(60) കര്‍ണ്ണാടകയില്‍ നിന്നും ശക്തികുളങ്ങര സ്വദേശി(44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+