Get Updates
Get notified of breaking news, exclusive insights, and must-see stories!

6വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ പിടിയില്‍

കൊല്ലം: പത്തനാപുരത്ത് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ അറസ്റ്റ് ചെയ്തു. കമുകും ചേരി മരുതിവിള ലക്ഷ്മി ഭവനില്‍ ഈച്ചരനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ ഒന്നാം ക്ലാസുകാരിയുടെ അമ്മൂമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പത്തനാപുരത്ത് പോകുമ്പോള്‍ അമ്മൂമ്മ കുട്ടിയെ അടുത്ത വിട്ടിലാക്കി. ഈ സമയം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഈച്ചരന്‍ അടുത്ത വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയായിരുന്നു പീഡനം.

rape-stop.

അടുത്തവീട്ടില്‍ നിന്ന് വിളിച്ചുവരുത്തി പെണ്‍കുട്ടിയോട് ഈച്ചരന്‍ വെള്ളത്തിനാവശ്യപ്പെട്ടു. സമീപത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. കുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ അയല്‍ക്കാര്‍ ഓടിയെത്തി. അപ്പോഴേക്കും ഇച്ചരന്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കില്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. പനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനനയ്ക്ക് വിധേയയാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+