ഒരു നേരത്തെ വിശപ്പടക്കാന്‍ കഴിച്ച ആമയിറച്ചി എടുത്തത് 32 ജീവനുകള്‍; കൊല്ലത്തെ ഞെട്ടിച്ച ദുരന്തം, അറുപതാണ്ട്
കൊല്ലം: 32 പേരുടെ ജീവന് അപഹരിച്ച കൊല്ലത്തെ ആമയിറച്ചി ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇന്നും കേരളത്തിന് അവ്യക്തമാണ്. നാടിനെ നടുക്കിയ ആ ദുരന്തം പിന്നിട്ടിട്ട് ആറുപത് ആണ്ട് തികയുകയാണ്. 1961 മേയ് 29 ന് അളുങ്കാമയെ കിട്ടിയപ്പോള്‍ കൊല്ലത്തെ തീരത്തിന് എന്നെന്നില്ലാത്ത സന്തോഷമായിരുന്നു.
എന്നാല്‍ അത് ഒരു മാഹ ദുരന്തത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയില്ല. കൊല്ലം ശക്തി കുളങ്ങര കടപ്പുറത്തെ നടുക്കിയ ആ കടലാമയിറച്ചി ദുരന്തത്തിന് ദൃക്സാക്ഷിയായിരുന്ന ജോണ്‍ ജെയിംസ് എന്നയാളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മാതൃഭൂമിയോടെയാിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

അന്ന് അളുങ്കാമയെ കിട്ടിയപ്പോള്‍ വിശപ്പടക്കാന്‍ ഒരു കോള്‍ കിട്ടിയ സന്തോഷമായിരുന്നു തീരത്തിനുണ്ടായിരുന്നത്. അമയെ വെട്ടിനുറുക്കി എല്ലാവര്ക്കും പങ്കുവച്ചു കൊടുക്കാന്‍ മുന്നില്‍ നിന്ന് ജോണ്‍ ജെയിംസായിരുന്നു. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മനസിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

24 വയസുകാരനായിരുന്ന ജോണ്‍ ജെയിംസിന്റെ ഗര്‍ഭിണിയായ ഭാര്യ സ്റ്റെല്ലയും സഹോദരി ബ്രിജിത്തയും അന്നത്തെ ദുരന്തത്തില്‍ മരിച്ചു. ജോണും അദ്ദേഹത്തിന്റെ അപ്പനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്. അന്ന് ജോണിന്റെ വീട്ടിലുള്ള എല്ലാവരും ആമയിറച്ചി കഴിച്ചിരുന്നു.

ഈ ദുരന്തം നടക്കുമ്പോള്‍ എനിക്ക് 24 വയസായിരുന്നു. കടലിലെ പാറപ്പുറത്ത് പായല്‍ തിന്നാന്‍ അളുങ്കമകള് വരുമായിരുന്നു. ഇത് കണ്ടാല്‍ എല്ലാവര്ക്കും സന്തോഷമാണ്. കാരണം ഒന്നിനെ കിട്ടിയാല്‍ കുറേ പേര്‍ക്ക് തിന്നാനുള്ള ഇറച്ചി അതില്‍ ഉണ്ടാകും. കൂടാതെ ആമയുടെ തോടിന് നല്ല വിലയും അന്ന് കിട്ടുമായിരുന്നു- ജോണ്‍ പറഞ്ഞു.

അന്ന് ആ ആമയെ 15 പങ്കുകളാക്കിയാണ് നല്‍കിയത്. ആമയുടെ തോടില്‍ കുറച്ച് ഇറച്ചിയുമാക്കി ഞാന്‍ വീട്ടിലേക്ക് മടങ്ങി പാകം ചെയ്തു കഴിച്ചു. സഹോദരിയും എന്റെ ഗര്‍ഭിണിയായ ഭാര്യയും അടക്കം എല്ലാവരും ഇറച്ചി കഴിച്ചിരുന്നു. അവര്‍ രണ്ട് പേരും മരിക്കുകയും ചെയ്തു. ആന്ന് ആകെ 32 പേരാണ് മരിച്ചതെന്ന് ജോണ്‍ പറയുന്നു.

കോളറ രോഗമാണെന്നാണ് എല്ലാവരും കാരുതിയത്. വയറിളക്കവും ഛര്‍ദ്ദിയും മോഹാലസ്യവും ഉണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പിടികിട്ടിയിരുന്നില്ല. പിന്നീടാണ് ഡിഎം വന്ന് ആ ആമയുടെ തോട് കൊണ്ടുപോയത്. തുടര്‍ന്നാണ് മനസിലായത് ആമയിറച്ചിയാണ് വില്ലനായതെന്ന്.

അന്ന് ആമയെ വെട്ടിനുറുക്കിയ സ്ഥലത്തുണ്ടായിരുന്ന ചോരയും കുടലും കഴിച്ച കാക്കയും ചത്തിരുന്നു. ഒരോ വീടുകളില്‍ നിന്ന് നാല് പേര് വീതവും മൂന്ന് പേര് വീതവും മരിച്ചു, ഏറ്റവും കൂടുതല്‍ കുട്ടികളായിരുന്നു മരിച്ച് വീണത്. പിന്നാലെ സ്ത്രീകളും. എന്നാല്‍ ആമയിറച്ചു മഞ്ഞളിട്ട് പുഴുങ്ങി കഴിച്ചവര്‍ക്ക് വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചിരുന്നില്ല.

പിന്നീട് നോര്‍വേയില്‍ നിന്ന് മരുന്ന് എത്തിച്ച ശേഷമാണ് ആശുപത്രിയില്‍ കിടന്നവര്‍ സുഖം പ്രാപിച്ചത്. കൊല്ലത്തെ ഇന്തോ നോര്‍വീജിയന്‍ പദ്ധതി നടക്കുന്ന കാലമായിരുന്നു ഇത് സംഭവിച്ചതെന്ന് ജോണ്‍ ഓര്‍ക്കുന്നു. പിന്നീട് അടുത്ത വര്‍ഷം ഞാന്‍ വീണ്ടും വിവാഹം കഴിച്ചു. അതില്‍ നാല് മക്കളുമുണ്ടെന്ന് ജോണ്‍ പറയുന്നു.

അന്നത്തെ ദുരന്തത്തിന് കാരണം ആമകളിലെ സാല്‍മണല്ല ബാക്ടീരിയ ആയിരിക്കുമെന്ന് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ സീനിയര്‍ ഉദ്യോഗസ്ഥന് ജാഫര്‍ പാലോട്ട് പറയുന്നു. അന്ന് ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം ഒന്നും തന്നെ നടന്നുകാണില്ല. സംഭവം കേട്ടിട്ട് സാല്‍മണല്ല ആയിരിക്കാമെന്ന് അദ്ദേഹം പറയുന്നു.
ഹോട്ട് ലുക്കില്‍ സെക്സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications