Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് കൊവിഡ് രോഗികളേക്കാൾ രോഗമുക്തർ, 627 പേര്‍ കൂടി രോഗമുക്തരായി

കൊല്ലം: കൊല്ലത്ത് ഇന്ന് രോഗബാധിതരുടെ എണ്ണത്തേക്കാൾ ഇന്ന് രോഗമുക്തരുടെ എണ്ണം. ജില്ലയില്‍ 627 പേര്‍ കൂടി രോഗമുക്തരായി. 378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ മുണ്ടയ്ക്കല്‍, കാവനാട് ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കരുവ, പവിത്രേശ്വരം, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം, പിറവന്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 373 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 74 പേര്‍ക്കാണ് രോഗബാധ. മുണ്ടയ്ക്കല്‍, കാവനാട് ഭാഗങ്ങളില്‍ ഏഴു വീതവും കരിക്കോട്-5, ഇരവിപുരം, കിളികൊല്ലൂര്‍, വാളത്തുംഗല്‍ പ്രദേശങ്ങളില്‍ നാലു വീതവും ആശ്രാമം, ഉളിയക്കോവില്‍, പോളയത്തോട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

covid

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-29, പുനലൂര്‍-9, പരവൂര്‍-7, കൊട്ടാരക്കര-2 എന്നിങ്ങനെയാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കരുവ-67, പവിത്രേശ്വരം-25, ചാത്തന്നൂര്‍-14, തൃക്കോവില്‍വട്ടം-13, പിറവന്തൂര്‍-10, ചവറ, വിളക്കുടി ഭാഗങ്ങളില്‍ ഒന്‍പത് വീതവും, ആലപ്പാട്-8, തേവലക്കര, പെരിനാട് പ്രദേശങ്ങളില്‍ ആറുവീതവും ഓച്ചിറ, നീണ്ടകര, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ആദിച്ചനല്ലൂര്‍, കുലശേഖരപുരം, കൊറ്റങ്കര, തൊടിയൂര്‍, മയ്യനാട്, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലു വീതവും എഴുകോണ്‍, ചിറക്കര, പേരയം, വെളിയം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്. വടക്കേവിള സ്വദേശിനി റഹ്മത്ത്(64), പെരുമണ്‍ സ്വദേശി ശിവപ്രസാദ്(70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍ഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+