Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 73.44 ശതമാനം പോളിംഗ്, വോട്ടെടുപ്പ് വിജയിപ്പിച്ചതിന് നന്ദി പറഞ്ഞ് കളക്ടർ

കൊല്ലം: പ്രതിസന്ധികൾക്കിടയിലും വോട്ടെടുപ്പ് വിജയകരമാക്കിയതിന് കൊല്ലം ജില്ലയിലെ ജീവനക്കാർക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് കളക്ടർ ബി അബ്ദുൾ നാസർ. ആരെയെങ്കിലും വിട്ടുപോകും എന്ന പേടിയുള്ളത് കൊണ്ട് ആരുടെയും പേര് പറയുന്നില്ലെന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. കണക്കു പ്രകാരം ജില്ലയിൽ 73.44 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. പുരുഷ വോട്ടര്‍മാരില്‍ 73. 12 ശതമാനം പേരും സ്ത്രീകളില്‍ 73. 71 ശതമാനം പേരും ഭിന്നലിംഗക്കാരില്‍ 15.79 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

കോവിഡ് പ്രതിസന്ധികൾക്കിടയിലും അവ അതിജീവിച്ച് വോട്ടെടുപ്പ് വിജയകരമാക്കാൻ എല്ലാവിധ സഹായവും നിർദ്ദേശങ്ങളും നൽകിയ ബഹു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, ബഹു. ചീഫ് സെക്രെട്ടറി ഉൾപ്പടെ മുഴുവൻ സർക്കാർ വകുപ്പ് മേധാവികൾക്കും ജില്ലയിലെ പ്രിയപ്പെട്ട മുഴുവൻ ജനപ്രതിനികൾക്കും ജില്ലയിൽ മികവോടെ സഹകരിച്ച എല്ലാ വകുപ്പിലെയും ഓരോ ജീവനക്കാരനും സഹപ്രവർത്തകനും ജില്ലാ കളക്ടർ/ജില്ലാ തെരണത്തെടുപ്പു ഉദ്യോഗസ്ഥൻ/ജില്ലാ പഞ്ചായത്ത് വരണാധികാരി എന്നുള്ള നിലയിൽ ഹൃദയഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നും കളക്ടർ കുറിച്ചു. അതോടൊപ്പം മികച്ച പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങളും.

vote

വളരെ പ്രത്യേകതകൾ നിറഞ്ഞ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്ക് ബാലറ്റ് പേപ്പറുകൾ എത്തിക്കുന്നതിലും അവരെ വോട്ട് ചെയ്യിക്കുന്നതിലും ആത്മാർത്ഥ ശ്രമം നടത്തിയതും , വോട്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങൾ പാലിച്ച് കുറ്റമറ്റ രീതിയിൽ വോട്ടെടുപ്പ് നടത്താൻ ജീവനക്കാർ കാണിച്ച ശുഷ്കാന്തിയും അഭിനന്ദനാർഹമാണ്. സമാധാനപരമായി ഏറ്റവും മികച്ച രീതിയിൽ തെരഞ്ഞെടുപ്പുമായി സഹകരിച്ച എല്ലാ ജനങ്ങളോടും സ്ഥാനാര്ഥികളോടും പാർട്ടികളോടും പത്രപ്രവർത്തകരോടും മുഴുവൻ മാധ്യമ സുഹൃത്തക്കളോടും സന്നദ്ധ സേവകരോടും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നുവെന്നും കൊല്ലം ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+