Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 23 പേർക്ക് രോഗമുക്തി, ചികിത്സയിലുളളത് 162 പേർ, ഇന്ന് കൊവിഡ് പോസിറ്റീവ് ആയത് 8 പേർ

കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 435 ആയി. 162 പേരാണ് ചികിത്സയില്‍ ഉളളത്. ഇന്ന് 23 പേര്‍ രോഗമുക്തി നേടി. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ മുംബൈയിൽ നിന്നെത്തിയ ആളുമാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ..

ചിതറ ബൗണ്ടർമുക്ക് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് ല്‍ സൗദി അറേബ്യയില്‍ നിന്നും FG 9204 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. C 32) കോഴിക്കോട്ടും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു.

കൊല്ലം അലയമൺ സ്വദേശിനിയായ 27 വയസ്സുള്ള യുവതി. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. S1) കൊല്ലത്തും അവിടെ നിന്നും KSRTC ബസിൽ കൊട്ടാരക്കരയും തുടർന്ന് ആംബുലൻസിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

covid

കൊല്ലം അലയമൺ കരുകോൺ സ്വദേശിയായ 39 വയസ്സുള്ള യുവാവ്. ജൂൺ 22 ന് ഖത്തറിൽ നിന്നും 6E 9054 ഫ്ലൈറ്റില്‍ (സീറ്റ് നം. 26D) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷത്തിലും പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കരുനാഗപ്പളളി പടനായർകുടങ്ങര വടക്ക് സ്വദേശിയായ 46 വയസുളള പുരുഷൻ. ജൂൺ 25 ന് കുവൈറ്റില്‍ നിന്നും KU 1351 ഫ്ലൈറ്റില്‍ (സീറ്റ് നം. 38F) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പോരുവഴി സ്വദേശിയായ 29 വയസുളള യുവാവ്. ജൂലൈ 4 ന് സൗദി അറേബ്യയിൽ നിന്നും SD 3892 ഫ്ലൈറ്റില്‍ (സീറ്റ് നം. 47K) കോഴിക്കോട്ടെത്തുകയും അവിടെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ 33 വയസുളള യുവാവ്. ജൂലൈ 4 ന് ദമാമിൽ നിന്നും SG 9595 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. C27) കണ്ണൂരിലെത്തി അവിടെ തന്നെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ചടയമംഗലം സ്വദേശിയായ 32 വയസുളള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കരുനാഗപ്പളളി സ്വദേശിയായ 38 വയസുളള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+