Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 5 കൊവിഡ് മരണങ്ങൾ കൂടി, പുതിയതായി 845 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ ഇന്ന് 845 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 5 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും, സമ്പർക്കം മൂലം 833 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 485 പേർ രോഗമുക്തി നേടി. കൊല്ലം കുന്നിക്കോട് സ്വദേശി കബീർ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതിയമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാർ (52), പട്ടത്താനം സ്വദേശി ചാൾസ് (80) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Recommended Video

cmsvideo
    തിരുവനന്തപുരം; കോവിഡ് വ്യാപനത്തിന് കാരണം സമരങ്ങളെന്ന സർക്കാർ ആരോപണം പൊളിഞ്ഞു; ഉമ്മൻ ചാണ്ടി
    covid

    വിദേശത്ത് നിന്നും എത്തിയവർ:

    1 ഏരൂർ മണലിൽ സ്വദേശി 47 വിദേശം
    2 പനയം സ്വദേശി 23 വിദേശം
    3 ഏരൂർ അയിലറ സ്വദേശി 40 വിദേശം
    4 കരവാളൂർ നരിക്കൽ സ്വദേശി 31 വിദേശം
    5 പുനലൂർ കൈതോട് സ്വദേശിനി 37 വിദേശം

    ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ:

    6 പിറവന്തൂർ സ്വദേശി 49 ഇതര സംസ്ഥാനം
    7 ഇടമുളയ്ക്കൽ മധുരപ്പ സ്വദേശി 30 ഇതര സംസ്ഥാനം
    8 തലവൂർ വടകോട് സ്വദേശി 24 ഇതര സംസ്ഥാനം
    9 തലവൂർ കമുകുംചേരി സ്വദേശിനി 55 ഇതര സംസ്ഥാനം

    ആരോഗ്യപ്രവർത്തകർ:

    തലവൂർ മഞ്ഞക്കാല സ്വദേശിനി 25 ആരോഗ്യപ്രവർത്തക
    കരീപ്ര തൃപ്പലഴീകം സ്വദേശിനി 30 ആരോഗ്യപ്രവർത്തക

    അതിനിടെ സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+