കൊല്ലത്ത് ആയിരത്തിലേക്ക് അടുത്ത് പ്രതിദിന കൊവിഡ് കേസുകൾ, 881 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കൊല്ലം: ജില്ലയിൽ ഇന്ന് 892 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും, സമ്പർക്കം മൂലം 881 പേർക്കും, ഉറവിടം വ്യക്തമല്ലാതെ 3 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 295 പേർ രോഗമുക്തി നേടി.
സെപ്റ്റംബർ 25 ന് മരണമടഞ്ഞ കൊല്ലം സ്വദേശി ശത്രുഘ്നൻ ആചാരി (86), സെപ്റ്റംബർ 28 ന് മരണമടഞ്ഞ കരുനാഗപ്പള്ളി സ്വദേശി രമേശൻ (63), സെപ്റ്റംബർ 29 ന് മരണമടഞ്ഞ തങ്കശ്ശേരി സ്വദേശി നെൽസൺ (56), മയ്യനാട് സ്വദേശി എം.എം.ഷെഫി (68), സെപ്റ്റംബർ 30 ന് മരണമടഞ്ഞ കൊല്ലം ഓയൂർ സ്വദേശി ഫസിലുദീൻ (76), ഒക്ടോബർ 1 ന് മരണമടഞ്ഞ കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ (66) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ: തലവൂർ പിടവൂർ സ്വദേശി, ഓച്ചിറ ഞക്കനാൽ നിവാസി (എറാണകുളം സ്വദേശി), കൊല്ലം സ്വദേശി , പുനലൂർ ശാസ്താംകോണം സ്വദേശിനി, കൊല്ലം സ്വദേശി, പുനലൂർ ശാസ്താംകോണം സ്വദേശി. ആരോഗ്യപ്രവർത്തകർ: കൊല്ലം ആശ്രാമം കീർത്തി നഗർ സ്വദേശിനി (26) കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക, കൊല്ലം കരിക്കോട് സ്വദേശിനി (55) കൊല്ലം സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യപ്രവർത്തക.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 791 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications