കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനെ പൊരുതി തോൽപ്പിച്ച് 90കാരി ജാനകിയമ്മ, വിശ്രമിക്കാൻ എസ് എസ് സമിതിയില്‍ ഇടമായി

Google Oneindia Malayalam News

കൊല്ലം: പ്രയാധിക്യത്തെയും കോവിഡിനെയും പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ 90 വയസുകാരി, കോഴിക്കോട് വടകര സ്വദേശി ജാനകിയമ്മയ്ക്ക് മയ്യനാട് എസ് എസ് സമിതിയില്‍ വിശ്രമ കേന്ദ്രം ഒരുങ്ങി. പത്തു ദിവസം മുന്‍പ് കോവിഡ് ഭേദം ആയെങ്കിലും ചവറ പുത്തന്‍തുറ സ്വദേശിയായ ജാനകിയമ്മയെ ഏറ്റെടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ ബന്ധുക്കളാരും എത്താത്തതിനെതുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ വസന്ത ദാസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയില്‍ പ്രത്യേകം താമസിപ്പിക്കുകയും പരിചരിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

ജാനകിയമ്മയ്ക്ക് സ്ഥിരമായി ഒരു ആശ്രയം ഒരുക്കുന്നതിനുള്ള ആശുപത്രി അധികൃതരുടെ ഇടപെടലുകള്‍ ഫലം കാണുകയും മയ്യനാട് എസ് എസ് സമിതി പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്തു. 23 ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ച ജാനകിയമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധ പരിചരണത്തിലൂടെയാണ് ഇവര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

covid

Recommended Video

cmsvideo
തിരുവനന്തപുരം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യ പൂജാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ്

കോവിഡ് സ്ഥിരീകരിച്ചിട്ടും ബന്ധുക്കളാരും ശ്രദ്ധിക്കാന്‍ ഇല്ലാതെ കഷ്ടപ്പെട്ട ജാനകിയമ്മയെ ചവറ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷും പുത്തന്‍തുറ വാര്‍ഡ് അംഗവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ്, ആര്‍ എം ഒ ഡോ അനുരൂപ് തുടങ്ങിയവര്‍ ജാനകിയമ്മയെ വിശ്രമകേന്ദ്രത്തിലേക്ക് യാത്രയാക്കി. എസ് എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി പ്രൊഫ. ആല്‍ബി, ട്രഷറര്‍ ആന്റണി, വിന്‍സെന്റ് എന്നിവര്‍ വിശ്രമ കേന്ദ്രത്തിലേക്ക് സ്വീകരിച്ചു.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

കൊല്ലം ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയര്‍ കൊല്ലം ജില്ലയിലാണ്, 1384 പേര്‍. ജില്ലയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഒക്‌ടോബര്‍ ആറിനാണ് ഇതിന് മുന്‍പ് ഏറ്റവും കൂടിയ രോഗമുക്തി നിരക്ക്, 485 പേര്‍. ഒക്‌ടോബര്‍ നാലിന് 400 പേരും രോഗമുക്തി നേടിയിരുന്നു.

English summary
90 Year old Janaki Amma of Kollam survives Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X